Kottayam Local

വിലക്കയറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ നിര്‍ജീവമെന്ന്‌

കോട്ടയം: ക്ഷാമ കാലത്തും യുദ്ധകാലത്തും മാത്രം കേട്ടുകേള്‍വിയുള്ള വിധത്തിലാണ് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിയമായ വിലക്കയറ്റമെന്ന് കേരള ജനപക്ഷം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി ആരോപിച്ചു.ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാകെ കാഴ്ചക്കാരെപ്പോലെ നിര്‍ജീവമായി നോക്കി നില്‍ക്കുകയാണ്.പല സാധനങ്ങള്‍ക്കും ഒരേ പ്രദേശത്ത് പല വിലകളാണ് ഈടാക്കുന്നത്.വിപണികളില്‍ ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല.സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു പോലും വിലവിവരപ്പട്ടിക അപ്രത്യക്ഷമായി.കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഇതുപോലെ വര്‍ദ്ധിച്ച കാലം മുമ്പുണ്ടായിട്ടില്ല.പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥ സംവിധാനത്തെയാകെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ദിനംപ്രതി വരുത്തുന്ന വിലവര്‍ദ്ധനവ് ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും യോഗം ആരോപിച്ചു. ഇതിനെതിരേ ഈ മാസം 20ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും ജനരോഷ വിളംബരം സംഘടിപ്പിക്കുവാനും കേരള ജനപക്ഷം തീരുമാനിച്ചു.ചെയര്‍മാന്‍ പി സി ജോര്‍ജ് അധ്യക്ഷത വഹിച്ചു.എസ് ഭാസ്‌കരന്‍പിള്ള,ഇ കെ ഹസ്സന്‍കുട്ടി,മുഹമ്മദ് സക്കീര്‍,എം എം സുരേന്ദ്രന്‍,മാലേത്ത് പ്രതാപചന്ദ്രന്‍,ജോസ് കോലടി,അഡ്വ.ഷൈജോ ഹസന്‍,തങ്കച്ചന്‍ ജോസ്,സെബി പറമുണ്ട,ആന്റണി മാര്‍ട്ടിന്‍,ഷോണ്‍ ജോര്‍ജ്,രജനി മന്മദന്‍,കുഞ്ഞുമോള്‍ രാജ  സംസാരിച്ചു.
Next Story

RELATED STORIES

Share it