Alappuzha local

വിലക്കയറ്റം തടയാന്‍ വിലനിര്‍ണയ അതോറിറ്റി രൂപീകരിക്കും : മന്ത്രി പി തിലോത്തമന്‍



കഞ്ഞിക്കുഴി: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്ത് വില നിര്‍ണയ അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. പത്താമുദയത്തിന് കഞ്ഞിക്കുഴി ചാലുങ്കല്‍ പാടശേഖരത്തില്‍വിത്ത് വിതച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കറ്റിലെ നേരിയ ചലനം പോലും മുന്‍കൂട്ടി അറിയാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. വിലവര്‍ധനവ് ഉണ്ടാകുമ്പോള്‍ തന്നെ പെട്ടെന്ന് ഇടപെടാനാകും. മാവേലി സ്റ്റോറില്ലാത്ത 32 പഞ്ചായത്തുകളില്‍ കൂടി ഉടന്‍മാവേലി സ്റ്റോര്‍ തുറക്കും. എല്ലാ ഉല്‍പന്നങ്ങളും സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ലഭ്യമാക്കും. കൂടുതല്‍ കച്ചവടമുള്ള മാവേലിസ്‌റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളായി ഉയര്‍ത്തുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എംജി രാജു അധ്യക്ഷതവഹിച്ചു.  ജനപ്രതിനിധികളായ സിജി സജീവ്, ലജിത  തിലകന്‍, ടി രാജീവ്, എന്‍ കെ നടേശന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it