വിരഗുളിക കഴിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് 3 ലക്ഷം നല്‍കണം

തിരുവനന്തപുരം: സ്‌കൂളില്‍ നിന്നു വിരനിര്‍മാര്‍ജനത്തിനുള്ള ഗുളിക കഴിച്ച ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. 2016 ആഗസ്ത് 11നു മരിച്ച തിരുവനന്തപുരം ഭരതന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മനു റോബേര്‍ട്ട്‌സന്റെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു മൂന്നുലക്ഷം രൂപ നല്‍കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടത്. കൂടുതല്‍ നഷ്ടപരിഹാരത്തിന് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ മനുവിന്റെ അമ്മ അജിത റോബേര്‍ട്ട്‌സന് തടസ്സമില്ലെന്നും ഉത്തരവില്‍ പറയുന്നു.
2016 ആഗസ്ത് 10നാണ് ദേശീയ വിരനിര്‍മാര്‍ജനദിനത്തോട് അനുബന്ധിച്ച് സ്‌കൂളില്‍ നിന്നു നല്‍കിയ വിരഗുളിക മനു കഴിച്ചത്.
Next Story

RELATED STORIES

Share it