kozhikode local

വിമോചനസമരത്തിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങിപ്പോവണം

കോഴിക്കോട്്്്:  ഉന്നതവിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കണമെങ്കില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തുറന്ന കുമ്പസാരം ആവശ്യമാണെന്ന് ഡോ. കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭരണം മാറുന്നതിനോടൊപ്പം തന്നെ പാഠ്യവിഷയങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ഉന്നത വിദ്യാഭ്യാസം പ്രശ്‌നങ്ങളും സാധ്യതകളും എന്ന സെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയുള്ള വെല്ലുവിളി കൂടിയായിരുന്നു ചര്‍ച്ച. ഇന്നത്തെ വിദ്യാഭ്യാസം എന്നത് വിദ്യാര്‍ഥികളില്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും രക്ഷിതാക്കളുടെ തീരുമാനമായിമാറുന്നു. ഏതെങ്കിലുമൊരു ബിരുദം നേടുന്നത് പിഎസ്‌സി യിലേക്കുള്ള ചവിട്ടുപടിയായിട്ട് മാത്രമാണ് വിദ്യാര്‍ഥികള്‍ കാണുന്നതെന്ന് ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. വിദ്യാഭ്യാസമാണ് വളര്‍ച്ചയിലേക്കുള്ള മാധ്യമമെന്നാണ് ജാന്‍സി ടീച്ചറിന്റെ വിലയിരുത്തല്‍.വിദ്യാര്‍ഥികളോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്കും കൃത്യമായ പഠനം ഏര്‍പ്പെടുത്തണമെന്ന് ഡോ. പ്രസാദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം കച്ചവടമായിക്കഴിഞ്ഞ കേരളത്തിലെ അവസ്ഥക്കെതിരെ പ്രതികരിക്കേണ്ട വിദ്യാര്‍ഥികള്‍,  വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലയെന്ന അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. വിമോചന സമരത്തിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങിപോകട്ടേയെന്ന അഭിപ്രായത്തില്‍ ചര്‍ച്ച അവസാനിച്ചു. എഴുത്തോലയില്‍ അരങ്ങേറിയ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധികളും സാധ്യതകളെയും സംബന്ധിച്ച ചര്‍ച്ച പ്രേക്ഷക ശ്രദ്ധ നേടി.
Next Story

RELATED STORIES

Share it