kannur local

വിമാനത്താവളം: അനുബന്ധ റോഡുകള്‍ രണ്ടുവരിപ്പാതയാക്കി നവീകരിക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള അനുബന്ധ റോഡുകള്‍ നാലുവരിപ്പാതയ്ക്കു പകരം തല്‍ക്കാലം രണ്ടു വരിയായി നവീകരിക്കാന്‍ തീരുമാനം. അനുബന്ധ റോഡുകള്‍ നാലുവരിപ്പാതയാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും സ്ഥലമെടുപ്പിന്റെ സര്‍വേ പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലുള്ള റോഡുകള്‍ രണ്ടുവരിപ്പാതയായി നവീകരിക്കാന്‍  തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി രണ്ടാഴ്ചക്കകം സാങ്കേതികാനുമതി ലഭ്യമാക്കുന്നുള്ള നീക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ്. തലശ്ശേരി-കൊടുവള്ളി ഗേറ്റ്-മമ്പറം എയര്‍പോര്‍ട്ട് റോഡ്-24.50 കിലോമീറ്റര്‍, കുറ്റിയാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്-52.20 കിലോ മീറ്റര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്-63.5 കിലോ മീറ്റര്‍.
കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍-വായന്തോട് റോഡ്-32 കിലോ മീറ്റര്‍, തളിപ്പറമ്പ്-നാണിച്ചേരി പാലം-മയ്യില്‍-ചാലോട്-റോഡ് 27.2 കിലോ മീറ്റര്‍, മെലെ ചൊവ്വ-ചാലോട്-വായന്തോട്—-എയര്‍പോര്‍ട്ട് റോഡ്-26.30 കിലോ മീറ്റര്‍ എന്നിവയാണ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇതില്‍ കുറ്റിയാടി-പെരിങ്ങത്തൂര്‍ റോഡിന്റെ സര്‍വേ പ്രവൃത്തി മാത്രമാണ് ആരംഭിച്ചത്.
Next Story

RELATED STORIES

Share it