World

വിമര്‍ശിച്ച്് റഷ്യ; തുര്‍ക്കി സ്വാഗതം ചെയ്തു

മോസ്‌കോ: സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണം മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കാന്‍ ആക്രമണം കാരണമാവും. ഈ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. സിറിയയിലെ കിഴക്കന്‍ ദൂമയിലുണ്ടായെന്നു പറയുന്ന രാസായുധ ആക്രമണം വ്യാജമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎസ് നടത്തിയത് സിറിയയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.
യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകള്‍ അയച്ച 71 മിസൈലുകള്‍ സിറിയന്‍ വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായി റഷ്യന്‍ സേനാ ഉദ്യോഗസ്ഥനായ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു. ടോമഹോക്‌സ് വിഭാഗത്തില്‍ പെടുന്നവയടക്കം 103 ക്രൂയിസ് മിസൈലുകളാണ് യുഎസ് സഖ്യസേന സിറിയയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അയച്ചത്. സിറിയയിലെ വ്യോമപ്രതിരോധ സംവിധാനം പൂര്‍ണമായും റഷ്യ പുനസ്ഥാപിച്ചതായും റുഡ്‌സ്‌കോയ് പറഞ്ഞു.
ദൂമ രാസായുധപ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണത്തെ സ്വാഗതം ചെയ്യുന്നതായി തുര്‍ക്കി. കൃത്യമായ പ്രതികരണമാണ് യുഎസ് സഖ്യത്തിന്റേതെന്നു തുര്‍ക്കി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സ്വന്തം ജനതയ്‌ക്കെതിരേ രാസായുധമുപയോഗിച്ചും അല്ലാതെയും ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ നടപടികള്‍ യുദ്ധക്കുറ്റങ്ങളാണെന്നു വെളിപ്പെട്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു. മോസ്‌കോ: സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണം മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിനാശകരമായ പ്രത്യാഘാതമുണ്ടാക്കാന്‍ ആക്രമണം കാരണമാവും. ഈ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. സിറിയയിലെ കിഴക്കന്‍ ദൂമയിലുണ്ടായെന്നു പറയുന്ന രാസായുധ ആക്രമണം വ്യാജമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഎസ് നടത്തിയത് സിറിയയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.
യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകള്‍ അയച്ച 71 മിസൈലുകള്‍ സിറിയന്‍ വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായി റഷ്യന്‍ സേനാ ഉദ്യോഗസ്ഥനായ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയ് പറഞ്ഞു. ടോമഹോക്‌സ് വിഭാഗത്തില്‍ പെടുന്നവയടക്കം 103 ക്രൂയിസ് മിസൈലുകളാണ് യുഎസ് സഖ്യസേന സിറിയയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അയച്ചത്. സിറിയയിലെ വ്യോമപ്രതിരോധ സംവിധാനം പൂര്‍ണമായും റഷ്യ പുനസ്ഥാപിച്ചതായും റുഡ്‌സ്‌കോയ് പറഞ്ഞു.
ദൂമ രാസായുധപ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയിലെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള യുഎസ് സഖ്യത്തിന്റെ വ്യോമാക്രമണത്തെ സ്വാഗതം ചെയ്യുന്നതായി തുര്‍ക്കി. കൃത്യമായ പ്രതികരണമാണ് യുഎസ് സഖ്യത്തിന്റേതെന്നു തുര്‍ക്കി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സ്വന്തം ജനതയ്‌ക്കെതിരേ രാസായുധമുപയോഗിച്ചും അല്ലാതെയും ആക്രമണം നടത്തുന്ന സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ നടപടികള്‍ യുദ്ധക്കുറ്റങ്ങളാണെന്നു വെളിപ്പെട്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it