'വിമര്‍ശിക്കുന്നവരില്‍ പലരും സിനിമ എന്താണെന്ന് അറിയാത്തവര്‍'

കൊച്ചി: വിമര്‍ശിക്കുന്നവരില്‍ പലരും സിനിമ എന്താണെന്ന് അറിയാത്തവരാണെന്നും നമ്മുടെ സ്‌കൂളുകളില്‍ തിരക്കഥയെഴുതാനും സിനിമ നിര്‍മിക്കാനും സംവിധാനം പഠിപ്പിക്കാനും ശ്രമിക്കേണ്ട കാര്യമില്ലെന്നും ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
കൃതി സാഹിത്യ വിജ്ഞാനോല്‍സവത്തില്‍ തിയേറ്റര്‍സിനിമാവിഭാഗത്തില്‍ ജോ ണ്‍ സാമുവലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മനസ്സിലാക്കണമെങ്കി ല്‍ ലോകസിനിമകള്‍ കാണണം, ഒരു സിനിമാസംസ്‌കാരം ഉണ്ടാവണം. വിമര്‍ശിക്കുന്നവരില്‍ പലരും സിനിമ എന്താണെന്ന് അറിയാത്തവരാണ്. മലയാള സിനിമ വളരെ ആശങ്കപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. പുതിയ സംവിധായകര്‍ പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കുട്ടികളെ വായനയിലേക്കു നയിക്കാനും കലകളെയും കലാകാരന്മാരെയും മനസ്സിലാക്കാനുമുള്ള പരിശീലനം നല്‍കണം. തിരക്കഥ എന്നത് എഴുതി പഠിപ്പിക്കേണ്ട ഒന്നാണെന്നു താന്‍ കരുതുന്നില്ല. തന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള തിരക്കഥകളെല്ലാം പൂര്‍ത്തിയായ സിനിമകളെ അവലംബിച്ചു മാത്രമാണ്. നാടകം എഴുതുകയോ അഭിനയിക്കുകയോ കഥയോ നോവലോ കവിതയോ എഴുതുകയോ ചെയ്യാത്തവര്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാനില്ലെന്നാണു താന്‍ കരുതുന്നത്. തന്റെ സിനിമകള്‍ എല്ലാകാലത്തും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തനിക്ക് തന്റെ മനസ്സിലുള്ള, തന്റെ ചിന്തയിലുള്ള സിനിമയല്ലേ ചെയ്യാന്‍ കഴിയൂവെന്നും അടൂര്‍ ഗോപാലകൃഷ്ണ ന്‍ ചോദിച്ചു.
ഇനി സിനിമ സംവിധാനം ചെയ്യുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ചോദ്യത്തിനുത്തരമായി അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബാഹുബലി പോലുള്ള അന്യഭാഷാചിത്രങ്ങള്‍ വന്‍തോതിലുള്ള പരസ്യത്തിലൂടെയും പെയ്ഡ് ന്യൂസുകളിലൂടെയും കേരളത്തില്‍ നിന്ന് പണം കൊണ്ടുപോവുകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it