Flash News

വിഭാഗിയതയുടെ ഇരയെന്ന്: സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു

വിഭാഗിയതയുടെ ഇരയെന്ന്: സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു
X
പാലക്കാട്: രാജിവച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു. അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തംഗവും പാലാരി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന  പി പി ശ്രീകുമാറാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തന്നോടൊപ്പം നിരവധി സിപിഎം പ്രവര്‍ത്തകരും സിഐടിയു പ്രവര്‍ത്തകരടക്കം നൂറോളം അനുഭാവികളും ബിജെപിയില്‍ ചേരുമെന്നും ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ 2009ലാണ് സിപിഎമ്മിലെത്തുന്നത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞ ഡിസംബര്‍ 30നാണ് സിപിഎമ്മില്‍ നിന്ന് രാജിവച്ചത്. അമ്പലപ്പാറ പഞ്ചായത്തംഗം സ്ഥാനം രാജിവെക്കുന്ന കാര്യം ബിജെപി നേതൃത്വുമായി ആലോചിച്ച് പിന്നീട് തീരുമാനമെടുക്കും. വാര്‍ഡിലും ബ്രാഞ്ചിലും പാര്‍ട്ടി ഏകപക്ഷീയ ഇടപെടലുകള്‍ നടത്തുന്നുവെന്നും ഒറ്റപ്പാലം മേഖലയില്‍ ഏതെങ്കിലും നേതാക്കളുടെ കീഴില്‍ നിന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കാനാവത്ത സ്ഥിയാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നിന്നാല്‍ മാത്രമേ പരിഗണന കിട്ടുകയുള്ളൂ എന്നാണ് സ്ഥതി. അത്രയും ഗുരുതരമാണ് വിഭാഗീയ പ്രവര്‍ത്തനമെന്നും ശ്രീകുമാര്‍ ആരോപിച്ചു.



നാലു മാസം മുമ്പ് നടന്ന ബ്രാഞ്ച് സമ്മേളനത്തിലാണ് ശ്രീകുമാര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളിലെല്ലാം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ വിഷയങ്ങളും അസ്വാരസ്യങ്ങളും രാജിയിലേക്ക് നയിച്ചു. 2010ല്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ശ്രീകുമാര്‍ നിര്‍മാണ തൊഴിലാളി യൂനിയന്‍ ഏരിയ കമ്മിറ്റി അംഗവും കര്‍ഷക സംഘം വില്ലേജ് വൈസ് പ്രസിഡന്റുമായിരുന്നു. നേരത്തെ ശ്രീകുമാറിനൊപ്പം രാജിവച്ച പാലാരി ബ്രാഞ്ചിലെ അഞ്ചുപേരും ബിജെപിയില്‍ ചേരുമെന്നും ശ്രീകുമാര്‍ അറിയിച്ചു. സിപിഎം വിട്ടുവരുന്നവര്‍ക്ക് 23ന് വൈകീട്ട് അമ്പലപ്പാറയില്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ പി കൃഷ്ണദാസ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി വേണുഗോപാല്‍, മണികണ്ഠന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it