Flash News

വിന്‍ഷ്യസ് ജൂനിയര്‍ റയലില്‍ ; കരാര്‍ 333 കോടി രൂപയ്ക്ക്



മാഡ്രിഡ്: ബ്രസീല്‍ യുവതാരം വിന്‍ഷ്യസ് ജൂനിയറുമായി റയല്‍ മാഡ്രിഡ് കരാറില്‍ ഒപ്പുവച്ചു. ബ്രസീല്‍ പ്രാദേശിക ക്ലബ്ബ് ഫ്്‌ളെമിങോയില്‍ നിന്ന് ഏകദേശം 333 കോടി രൂപ മുടക്കിയാണ് 16കാരനായ വിന്‍ഷ്യസിനെ റയല്‍ മാഡ്രിഡ് തട്ടകത്തിലെത്തിച്ചത്. പത്ത് ദിവസം മുമ്പ്്് ഫ്്‌ളെമിങോയില്‍ പ്രഫഷനല്‍ അരങ്ങേറ്റം നടത്തിയ വിന്‍ഷ്യസ് ലീഗില്‍ ഒരു മല്‍സരം മാത്രമാണ് കളിച്ചത്. അത്‌ലറ്റികോ മിനെയ്‌റോക്കെതിരേ ഗ്രൗണ്ടിലിറങ്ങിയതിന് പിന്നാലെ റയല്‍ താരവുമായി കരാറിലെത്തി. ബ്രസീലിയിന്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് വിന്‍ഷ്യസിനെ റയല്‍ മാഡ്രിഡ് വാങ്ങിയത്. ഏറ്റവും കൂടുതല്‍ തുകയുടെ റെക്കോഡ് നെയ്മറുടെ പേരിലാണ്. 2013ല്‍ സാന്റോസില്‍ നിന്ന് നെയ്മര്‍ ബാഴ്‌സലോണയിലെത്തിയത് ഏകദേശം 623 കോടി രൂപയ്ക്കാണ്.
Next Story

RELATED STORIES

Share it