kasaragod local

വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി കുടില്‍ തകര്‍ത്തു

രാജപുരം: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പരിസരങ്ങളിലും വനാതിര്‍ത്തികളിലും ഏറെ കാലമായി നിലച്ചിരുന്ന കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലേക്ക് എത്താന്‍ തുടങ്ങിയത് സഞ്ചാരികളെ ഭീതിയിലാഴ്ത്തുന്നു.
വനാതിര്‍ത്തികളില്‍ ആന ശല്യം തടയാന്‍ വൈദ്യുതി വേലികള്‍ കെട്ടിയിരുന്നു. എന്നാല്‍ വൈദ്യുതി വേലികള്‍ ഇല്ലാത്ത പന്തിക്കാല്‍ വനത്തിലൂടെയാണ് ജനവാസകേന്ദ്രത്തിലേക്ക് ആന ഇറങ്ങുന്നത്. രാത്രികാലങ്ങളില്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തി തിരിച്ചുപോകുന്ന വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ടുറിസ്റ്റ് കേന്ദ്രങ്ങളിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമായതോടെ വനം വകുപ്പ് മുന്‍കൈയെടുത്ത് ഈ പ്രദേശത്ത് സോളാര്‍ വൈദ്യുതി വേലികള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ അന്ന് പന്തിക്കാല്‍ പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നില്ല. ഈ ഭാഗത്തൂടെയാണ് കൂട്ടത്തോടെ ആനകള്‍ എത്തുന്നത്.
നാട്ടുകാര്‍ പകല്‍ സമയത്ത് പടക്കം പൊട്ടിച്ചും ചെണ്ടകെട്ടിയും ആനകളെ ഓടിക്കാറുണ്ടെങ്കിലും രാത്രി ഏറെ വൈകി എത്തുന്ന ആനകളെ തടയാന്‍ കഴിയുന്നില്ല. അര്‍ധരാത്രി കഴിഞ്ഞ് ആനകള്‍ പലരുടെയും വീട്ടുമുറ്റത്ത് വരെ എത്തുന്നു. ആനയുടെ ആക്രമം ഭയന്ന് പലരും വനാതിര്‍ത്തില്‍ നിന്ന്് താമസം മാറിയിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രത്തില്‍ ആന കയറാതിരിക്കാനുള്ള കമ്പിവേലികളും തകര്‍ത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it