വിധി തിരിച്ചടിയായി; ഉത്തരവില്‍ ഭേദഗതി വരുത്തും: തോമസ് ഐസക്

തിരുവനന്തപുരം: സാലറി ചലഞ്ചിനെതിരായ അപ്പീല്‍ തള്ളിയ സുപ്രിംകോടതി വിധി തിരിച്ചടിയായെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. പ്രളയാനന്തര കേരള പുനസൃഷ്ടിയുടെ ഭാഗമായുള്ള ജീവനക്കാരുടെ സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷം ജീവനക്കാരും സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കിയിട്ടുണ്ട്. പിരിക്കുന്ന തുക ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കും. കോടതി നിര്‍ദേശം അനുസരിച്ച് സാലറി ചലഞ്ച് ഉത്തരവില്‍ മാറ്റം വരുത്തും. സാലറി ചലഞ്ച് സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണില്‍ ഒരു ഹരജിയുണ്ട്. അതിലെ വിധി വരട്ടെയെന്നും മന്ത്രി പറഞ്ഞു.
സംഭാവനയായി ലഭിച്ച തുകയില്‍ 458 കോടി രൂപ ദുരിതാശ്വാസത്തിനായി ചെലവിട്ടുവെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it