malappuram local

വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

പൊന്നാനി: ദര്‍സ് വിദ്യാര്‍ഥിയെ നിരന്തരമായി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഴീക്കല്‍ സീതാക്കാനകത്ത് മുജീബ് റഹ്മാനെ(38)യാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. മാനസികമായി ഏറെ തകര്‍ന്ന കുട്ടി ഒടുവില്‍ രേഖാമൂലം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ചുമത്തിയതറിഞ്ഞ് ഒളിവില്‍പോയ പ്രതിയെ ദിവസങ്ങളായി പോലിസ് അന്വേഷിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it