Kottayam Local

വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തു

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ എസ്എഫ്‌ഐ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ എം കെ അബ്ദുല്ലയെ റാഗിങിനു വിധേയമാക്കി. എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തിനിരയായ അബ്ദുല്ലയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ജോബിന്‍ കെ വിന്‍സണ്‍, ഷാരൂഖ്, അമല്‍ സാബു, വിമല്‍ പി, ജോബിന്‍, അമല്‍രാജ് എന്നിവരുടെ നേതൃത്വത്തിലാണ് റാഗിങ് നടത്തിയത്.
പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അന്‍ഷാദ്, സച്ചിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളജിനു പുറത്തുള്ള കംപസ് ഫ്രണ്ട് കൊടിമരം തകര്‍ത്തു. കലാലയങ്ങളെ കലാപകലുഷിതമാക്കുന്ന എസ്എഫ്‌ഐയുടെ അക്രമ രാഷ്ടീയം അവസാനിപ്പിക്കണമെന്നും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ അബ്ദുല്ലയെ ക്രൂരമായി റാഗിങ് ചെയ്തവരെയും കാംപസ് ഫ്രണ്ട് കൊടിമരം തകര്‍ത്തവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഏരിയാ പ്രസിഡന്റ് അന്‍ഷാദ് നസീര്‍ ഈരാറ്റുപേട്ട എസ്‌ഐയ്ക്കു പരാതി നല്‍കി. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ എം കെ അബ്ദുല്ലയെ റാഗിങ് ചെയ്ത എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ നടപടിയില്‍ കാംപസ് ഫ്രണ്ട് ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
ഏരിയാ പ്രസിഡന്റ് നാദിര്‍ഷാ നസീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അമീന്‍ വല്ലത്ത്, സമീര്‍, ഷെ ര്‍ബിന്‍, റാഫി, അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it