Flash News

വിദ്യാര്‍ഥിയുടെ ആത്മഹത്യ;എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു

വിദ്യാര്‍ഥിയുടെ ആത്മഹത്യ;എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു
X
കോട്ടയം: ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോട്ടയം പാമ്പാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.



സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്ലാസ്സ് റൂമുകളുടേയും ഓഫീസിന്റേയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. പ്രവര്‍ത്തകര്‍ക്കുനേരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പരീക്ഷയില്‍ പരാജയപ്പെടുത്തുമെന്ന അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്ന് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥി ബിന്റോ ഈപ്പന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it