thrissur local

വിദ്യാര്‍ഥികളെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കലാണ് രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്ന വലിയ കാര്യം: ഇന്നസെന്റ് എംപി

മാള: വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് പഠിപ്പിക്കലാണ് രക്ഷിതാക്കള്‍ക്ക് കുട്ടികളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്ന് ടി വി ഇന്നസെന്റ് എംപി. എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കായി’സാന്ത്വനംപദ്ധതി പ്രകാരമുള്ള ഇരുചക്രമുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.
എങ്കിലേ അവര്‍ നന്നായി പഠിക്കുകയും അവരുടെ ഭാവി ശോഭനമാകുകയും ചെയ്യൂ. രക്ഷിതാക്കള്‍ ആവഴി തെരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ നന്നായി പഠിക്കുകയും ജോലി സാദ്ധ്യത ഏറുകയും ചെയ്യൂ. തന്റെ ജീവിതം പഠിപ്പിച്ച പാഠമതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാധാ ഭാസ്‌കരന്‍, പി എസ് ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം സുരേഷ് കുമാര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എസ് സുലക്ഷണ, ബ്ലോക്ക് പഞ്ചായത്തംഗം ഷീബ പോള്‍, ഗ്രാമപഞ്ചായത്തംഗം പി കെ മോഹനന്‍, മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ എസ് സ്റ്റാന്‍ലി സംസാരിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കായി’സാന്ത്വനം’പദ്ധതി പ്രകാരമുള്ള 165000 രൂപ വിലവരുന്ന മുച്ചക്ര വാഹനങ്ങളും 65000 രൂപ വിലവരുന്ന ഇരുചക്ര വാഹനങ്ങളുടെ വിതരണവുമാണ് നടന്നത്. എം പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ‘സാന്ത്വനം’പദ്ധതിയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്ത സ്‌കൂട്ടറുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം അസംബ്ലി മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 11 ഗുണഭോക്താക്കള്‍ക്കാണ് ചടങ്ങില്‍ വാഹനങ്ങള്‍ നല്‍കിയത്. ശാരീരിക വൈകല്യം മൂല0 ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വിഷമിക്കുനവര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായ പദ്ധതിയാണ് ‘സാന്ത്വനം’ അപേക്ഷകരില്‍നിന്ന് അര്‍ഹരായവരെ സാമുഹിക നീതിവകുപ്പാണ് കണ്ടെത്തിയത്. ഇതോടൊപ്പം മാള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തി ല്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളില്‍ എസ് എസ്,എല്‍ സിക്ക് നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും എസ് എസ് എല്‍ സിക്കും പ്ലസ് ടുവിനും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളേയും മൊമന്റൊ നല്‍കി ആദരിച്ചു.
Next Story

RELATED STORIES

Share it