kannur local

വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ നിഷേധിക്കില്ലെന്ന് ബസ്സുടമകള്‍

തലശ്ശേരി: വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍ തുടര്‍ന്നും നല്‍കുമെന്നും എന്നാല്‍ നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കണമെന്നും തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. ഇന്ധനവില വര്‍ധനയുടെ പേരില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കുന്നതില്‍ യോജിപ്പില്ല. ഡീസല്‍ ചാര്‍ജിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഒരാവശ്യവും ഉന്നയിക്കില്ല. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുകയോ വേണം. വിവിധ ആവശ്യങ്ങളുന്നയിച്ച് 14ന് ബസ്സുടമകള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ വേലായുധന്‍, കെ ഗംഗാധരന്‍, എം രാഘവന്‍, എം രവീന്ദ്രന്‍, ടി പി പ്രേമനാഥന്‍, സി പി അബൂബക്കര്‍, കെ കെ ജിനചന്ദ്രന്‍, കെ പ്രേമാനന്ദന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it