kozhikode local

വിദ്യാഭ്യാസ വകുപ്പിലെ 4000 ഒഴിവുകള്‍ നികത്തണം: കെഎടിഎഫ്‌

കോഴിക്കോട്: പൊതു വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകരുടേതടക്കം നാലായിരത്തോളം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്നും ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും കോഴിക്കോട് ചേര്‍ന്ന കേരള അംബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍  സംസ്ഥാന കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.
പൊതു സമൂഹം പൊതു വിദ്യാലയങ്ങളിലേയ്ക്ക് ആകര്‍ഷിച്ച് വരുന്ന ഈ സമയത്ത് അധ്യാപകരുടേയും ഓഫീസര്‍മാരുടേയും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് ഇബ്രാഹീം മുതൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി അബ്ദുല്‍ അസീസ്, കെ കെ അബ്ദുല്‍ ജബ്ബാര്‍ , എന്‍ എ സലിം ഫാറൂഖി, സി ടി കുഞ്ഞയമു, പി മൂസക്കുട്ടി, അബ്ദുല്‍ ഖാദര്‍ , ഇ എം അബ്ദുല്‍ റഷീദ്, അബൂബക്കര്‍ പാണാവള്ളി, ടി പി അബ്ദുല്‍ ഹഖ്, ഷാഹുല്‍ ഹമീദ് മേല്‍മുറി, അബ്ദുല്ല ചോയിമാടം  സംസാരിച്ചു.
Next Story

RELATED STORIES

Share it