malappuram local

വിദ്യാഭ്യാസ മേഖല; മൗലിക പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: വിദ്യാഭ്യാസ മേഖലയിലെ മൗലിക പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണെന്ന് മുസ്്‌ലീംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടു. നിരന്തരമായ ഇടപെടലിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം ശക്തിപ്പെട്ടത്. അധ്യാപകരാണ് ഇതിന് കരുത്ത് പകരുന്നത്.
നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകര്‍ ഇപ്പോഴും ഉണ്ടെന്നത് നിരാശാജനകമാണ്. ഇതിനും സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണം. അധ്യാപക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിയു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടന്ന കലക്ട്രേറ്റ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ കെ സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. പി ഉബൈദുള്ള എംഎല്‍എ, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്ള വാവൂര്‍, സംസ്ഥാന ഭാരവാഹികളായി പി കെ എം ശഹീദ്, എം അഹമ്മദ്, പി വി ഹുസൈന്‍, ജില്ലാ മുസ്്‌ലീം ലീഗ് സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, പി കെ സി അബ്ദുറഹിമാന്‍, മജീദ് കാടേങ്ങല്‍, ലോയേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി അഡ്വ. അബൂ സിദ്ധീഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it