Second edit

വിദ്യാഭ്യാസ ജനിതകം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ഉന്നതവിദ്യാഭ്യാസം. വരുമാനവും ജീവിതനിലവാരവും ദീര്‍ഘായുസ്സും പോലും പലപ്പോഴും കരഗതമാവുന്നത് വിദ്യയുടെ ബലത്തിലാണ്. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് പൊതുവില്‍ ഇത്തരം സൗഭാഗ്യങ്ങളും നിഷേധിക്കപ്പെടുന്നതായാണ് അനുഭവം.
എന്നാല്‍, വിദ്യ തേടാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് എന്താണ്? കുടുംബപശ്ചാത്തലവും സാമൂഹിക അന്തരീക്ഷവും സാമ്പത്തികസ്ഥിതിയും അതില്‍ പ്രധാനമാണ്. ഇതെല്ലാം മെച്ചപ്പെട്ട നിലയിലാണെങ്കില്‍ കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് അയക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ തല്‍പരരായിരിക്കും. പിന്നാക്കമാണെങ്കില്‍ അവര്‍ കുട്ടികളെ കഴിയുംവേഗം തൊഴില്‍രംഗത്തേക്ക് ഉന്തിയിടും. കുടുംബവരുമാനം വര്‍ധിപ്പിക്കുക എന്നതായിരിക്കും അവരുടെ മുഖ്യലക്ഷ്യം.
എന്നാല്‍, ജനിതക പാരമ്പര്യങ്ങളും വിദ്യാഭ്യാസ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെ വിദ്യാഭിരുചിയെ സ്വാധീനിക്കുന്ന ആയിരത്തിലേറെ ജനിതക ഘടകങ്ങളുണ്ടെന്നാണ് നേച്ചര്‍ ജനറ്റിക്‌സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനം പറയുന്നത്. സമീപകാലത്ത് ജനിതക പഠനങ്ങളിലുണ്ടായ വമ്പിച്ച വികാസം ഏതേത് ഘടകങ്ങളാണ് മനുഷ്യസ്വഭാവത്തിന്റെ വിവിധ ഭാഗങ്ങളെ സ്വാധീനിക്കുന്നത് എന്നു കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കുന്നുണ്ട്. പക്ഷേ, ഈ ഘടകങ്ങള്‍ വിവിധ വംശീയ ഘടകങ്ങളില്‍ ഒരേപോലെയല്ല പ്രവര്‍ത്തിക്കുന്നതത്രേ. വെള്ളക്കാരായ കുട്ടികളുടെ ജനിതക പഠനങ്ങളില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കറുത്തവര്‍ഗക്കാരില്‍ അതേതരത്തിലുള്ള ഫലമല്ല നല്‍കുന്നത് എന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it