Kottayam Local

വിദൂര വിദ്യാഭ്യാസം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പ്



ഈരാറ്റുപേട്ട: ഓപണ്‍ സ്‌കൂളുകളിലും കോളജുകളിലും രജിസ്റ്റര്‍ ചെയ്തു പഠനം നടത്തുന്ന ഭിന്നശേഷിയുള്ള വിദ്യാഥികള്‍ക്കും ഇനി സ്‌കോളര്‍ഷിപ്പ് നല്‍കും. ബിരുദതലത്തിലും അതിന് മുകളിലും പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും പരമാവധി 10000 രുപ പ്രതിവര്‍ഷം ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അംഗ പരിമിതര്‍ക്ക് വിദ്യാഭാസ സഹായം നല്‍കുന്ന പദ്ധതി നിലവില്‍ ഉണ്ട്. എന്നാല്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ പോവാന്‍ കഴിയാതെ വിദൂര വിദ്യാഭാസ രീതിയിലും മറ്റും പഠനം നടത്തുന്നവര്‍ക്കു ധനസഹായം ഇതാദ്യമായാണ്. സാമൂഹിക നീതി വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി. സര്‍വകലാശാലകള്‍, ഓപണ്‍ സ്‌കൂള്‍, കോളജ് എന്നിവയില്‍ പഠിക്കുന്നവര്‍ക്കാണു ധനസഹായം നല്‍കുക. അംഗവൈകല്യം മൂലം വിദ്യാഭാസ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വിദ്യാഭ്യസം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്നതൊടൊപ്പം സ്വയംപര്യാപ്തത ഉറപ്പ് വരുത്തുന്നതും കൂടിലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.സര്‍വകലാശാല രജിസ്‌ടേഷന്‍ ഫിസ്, പരിക്ഷാ ഫീസ്, പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക എന്നിവയ്ക്കായി 10000 രുപയാണ് പ്രതിവര്‍ഷം നല്‍കുക. ഒരു ജില്ലയില്‍ 15 പേര്‍ എങ്കിലും ഉണ്ടാകും എന്ന രിതിയില്‍ 14 ജില്ലകളിലേക്കായി 21 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രുപയില്‍ താഴെയുള്ളവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. കോഴ്‌സ് ആരംഭിച്ച് മൂന്നു മാസത്തിനകം രേഖകള്‍ സഹിതം ജില്ലാ സാമൂഹിക നിതി ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം.
Next Story

RELATED STORIES

Share it