kozhikode local

വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ പഞ്ചായത്ത് ഓഫിസില്‍ നശിക്കുന്നു



വാണിമേല്‍: പഞ്ചായത്തിലെ തിരഞ്ഞടുക്കപ്പെട്ട കൂടുംബങ്ങള്‍ക്ക് അനുവദിച്ച ഭക്ഷ്യവിഭവങ്ങള്‍ പഞ്ചായത്ത് ഓഫിസിനകത്ത് കെട്ടിക്കിടന്ന് നശിക്കുന്നു. വാണിമേല്‍ പഞ്ചായത്തിലെ 200ഓളം വരുന്ന കുടുംബങ്ങള്‍ക്കാണ് ആശ്രയ പദ്ധതി പ്രകാരം ഭക്ഷണ കിറ്റ് അനുവദിച്ചിട്ടുള്ളത്. ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് പ്രകാരമാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. കുടുംബശ്രീ വഴിയാണ് ഭക്ഷണ കിറ്റ് കുടുംബങ്ങള്‍ക്ക് എത്തിക്കേണ്ടത്. വാണിമേല്‍ പഞ്ചായത്തിലെ നിരവധി കുടുംബങ്ങര്‍ക്ക് വിഷുവിന് ലഭിക്കേണ്ട കിറ്റുകള്‍ ഇപ്പോഴും പഞ്ചായത്ത് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രോഗികളും നിരാലംബരുമായ കുടുംബങ്ങളെ വിവരം അറിയിക്കാത്തതാണ് കിറ്റ് ബാക്കിയാവാന്‍ കാരണം എന്നാണറിയുന്നത്. അരി, കടല, വെളിച്ചെണ്ണ, പായസ കിറ്റ്, പഞ്ചസാര, മൈദ തുടങ്ങിയ വസ്തുക്കളാണ് കിറ്റിലുള്ളത്. ഒരു കൂടുംബത്തിന് 500 രൂപയില്‍ കൂടുതല്‍ വിലയുടെ സാധനങ്ങളുണ്ട്. ഇവയാണ് വിഷു കഴിഞ്ഞ് ഒരു മാസമായിട്ടും വിതരണം ചെയ്യാത്തത്. മാസങ്ങള്‍ക്ക് മുമ്പ് വിതരണത്തിനായി എത്തിച്ച കടല കേടുവന്ന നിലയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിനോടു ചേര്‍ന്ന മുറിയില്‍ കൂട്ടിയിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it