wayanad local

വിതരണം ചെയ്ത ഫലവൃക്ഷത്തൈകള്‍ ഗുണനിലവാരമില്ലാത്തതെന്നു പരാതി

പുല്‍പ്പള്ളി: വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ വിതരണം ചെയ്ത ഫലവൃക്ഷത്തൈകള്‍ ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പൂര്‍ണമായും പൂതാടി പഞ്ചായത്തിലെ നാലു വാര്‍ഡുകളിലുമാണ് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തത്.
പ്ലാവ്, കുടംപുളി എന്നിവയുടെ 1850 തൈകള്‍ വീതം ഓരോ വാര്‍ഡിലും വിതരണം ചെയ്തു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഫലവൃക്ഷത്തൈകള്‍ എത്തിച്ചു നല്‍കിയത്.
ഈ തൈകള്‍ നട്ടു പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് പഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ തൈ ഒന്നിന് 10 രൂപ പ്രകാരം നല്‍കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, ഇറക്കിയ തൈകള്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്നാണ് പരാതി. സര്‍ക്കാര്‍ ലക്ഷക്കണക്കിനു രൂപ ചെലവില്‍ ഇറക്കിയ തൈകളാണ് അധികൃതരുടെ നടത്തിപ്പിലെ പാളിച്ച മൂലം പ്രയോജനമില്ലാത്ത നശിക്കുന്നത്.
Next Story

RELATED STORIES

Share it