kozhikode local

വിജ്ഞാനത്തിന്റെ വെളിച്ചം പരത്തി എം എം ശതാബ്ദി എക്‌സിബിഷന്‍

കോഴിക്കോട്: വേനല്‍ ഒഴിവില്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ചിരുന്ന ആരോഗ്യവിദ്യാഭ്യാസ വ്യവസായ പ്രദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയ പ്രദര്‍ശനമായി എം എം ശതാബ്ദി എക്‌സിബിഷന്‍ സെന്റക്‌സ്.
സമ്പന്നമായ ചരിത്രത്തേയും പൈതൃകത്തേയും ഓര്‍മ്മപ്പെടുത്തുന്നു എക്‌സ്ബിഷന്‍. ഒപ്പം ആധുനിക സാങ്കേതിക വിജ്ഞാനത്തിന്റെ പടവുകളിലേക്കും ഉയരുന്നു. സപ്തവര്‍ണ്ണങ്ങളും സപ്ത സ്വരങ്ങളും മാരിവില്ല് പോലെ പന്തലിച്ച സ്റ്റാളുകളില്‍ കടന്നു ചെല്ലുന്നവന് വേറൊരു ലോകം തന്നെ സൃഷ്ടിക്കും. ചൈനയിലെ വന്‍മതിലും കൊളീസിയം, താജ്മഹല്‍, പിരമിഡുകള്‍, തുടങ്ങിയ ഏഴല്‍ഭുതങ്ങളും ഇവിടെ നിറകാഴ്ചയാകുന്നു. മെഡിക്കല്‍ കോളജ്, സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സര്‍വകലാശാല ചരിത്രവിഭാഗം, ആര്‍ക്കൈവ്‌സ്, എക്‌സൈസ്, കെഎസ്ഇബി, എന്‍സിസി, റീജ്യനല്‍ സയന്‍സ് സെന്റര്‍, ഇഖ്‌റ ആശുപത്രി, ജെഡിറ്റി ഇസ്്‌ലാം തുടങ്ങിയ സ്ഥാപനങ്ങളുടെ ഏറെ വിവരശേഖരങ്ങള്‍  വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ വിജ്ഞാനത്തിന്റെ വെളിച്ചം പരത്തുന്നതാണ്. പരപ്പില്‍ സ്‌കൂളിന്റെ ആദ്യകെട്ടിടത്തിന്റെ മാതൃക മുതല്‍ 2020 ല്‍ വരുന്ന മാറ്റത്തിന്റെ മാതൃക പ്രദര്‍ശനത്തിന്റെ ഭാഗമായി. കേവല കാഴ്ചകള്‍ക്കപ്പുറത്ത് ചിന്തയും കൗതുകങ്ങളും നിറഞ്ഞ ചിത്രങ്ങളും മാതൃകകളും ഫോര്‍മാലിനില്‍ സൂക്ഷിച്ചതും അല്ലാത്തതുമായ വിവിധ അപൂര്‍വജീവികള്‍, പരമാണുസിദ്ധാന്തം വിശദീകരിക്കുന്ന ഫിസിക്‌സ് സ്റ്റാള്‍, പരിണാമസിദ്ധാന്തം മനസ്സിലാക്കിതന്ന മാതൃകകള്‍, തുടങ്ങിയവ പ്രദര്‍ശനത്തിനു മികവേകി.
Next Story

RELATED STORIES

Share it