malappuram local

വിജയഭേരി: സ്‌കൂള്‍തല പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു

മലപ്പുറം: സ്‌കൂള്‍തലങ്ങളില്‍ വിജയഭേരി പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന വിജയഭേരി സ്‌കൂള്‍ കോ-ഓഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു. അര്‍ധ വാര്‍ഷിക പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. മിടുക്കരായ കുട്ടികള്‍ക്ക് എപ്ലസ് ഉറപ്പുവരുത്താനും സവിശേഷ കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഓരോ വിദ്യാലയത്തിലും പരീക്ഷ എഴുതുന്ന 10 ശതമാനം വിദ്യാര്‍ഥികള്‍ക്കെങ്കിലും എപ്ലസ് ഉറപ്പുവരുത്താനും ഡി പ്ലസ് രഹിത വിജയം ഉറപ്പുവരുത്താനുമാണ് വിജയഭേരി ലക്ഷ്യമിടുന്നത്. പ്രയാസമേറിയ വിഷയങ്ങളായ ഗണിതം, സാമൂഹിക ശാസ്ത്രം എന്നിവയ്ക്ക് പ്രത്യേക കൈ പുസ്തകങ്ങളും മാതൃകാ ചോദ്യപേപ്പറുകളും ഇ-കണ്ടെന്റും വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെത്തിക്കും. ഇതിന്റെ ഭാഗമായി തിരൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ ഗണിതാധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനം ഇന്നു ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. കോ-ഓഡിനേറ്റര്‍മാരുടെ സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. സലീം കുരുവമ്പലം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉമ്മര്‍ അറക്കല്‍, പ്രീതി, ല്‍സല ഡിഡിഇ മലപ്പുറം, ജ്യോതിഷ് കുമാര്‍ സംസാരിച്ചു. പ്രമുഖ പരിശീലകന്‍ എ പി നിസാം ഗുരുവായൂര്‍ വിജയഭേരി ടി സലീം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it