Kollam Local

വിജയത്തിളക്കത്തില്‍ ഗാന്ധിഭവനിലെ കുട്ടികളും



പത്തനാപുരം: ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയ ഗാന്ധിഭവനിലെ നാലു വിദ്യാര്‍ഥികളും എ പ്ലസ്ഓടെ വിജയം നേടുക വഴി ഗാന്ധിഭവന് നൂറുമേനിയുടെ തിളക്കം. മുളവന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അഖില, നടുക്കുന്നം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ശരണ്യ, വിസ്മയ, മൗണ്ട് താബോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി എന്നിവരാണ് മികച്ച മാര്‍ക്കോടെ വിജയം നേടിയത്.  തിരുവനന്തപുരം വെഞ്ഞാറാമൂട് സ്വദേശിയായ അഖില ഗാന്ധിഭവനിലെത്തുന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. കടുത്ത പ്രമേഹരോഗിയായ അഖിലയുടെ ഒരു കിഡ്‌നി തകരാറിലാണ്.  രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മഞ്ഞപ്പിത്തരോഗം പിടിപെട്ട് ചികില്‍സ കിട്ടാതെ പിതാവ് മരിക്കുകയും, തുടര്‍ന്ന് രണ്ടു പെണ്‍മക്കളും രോഗികളാണെന്നറിഞ്ഞപ്പോള്‍  മക്കളെ ഉപേക്ഷിച്ച് മാതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ അനാഥരായ അഖിലയെയും സഹോദരിയെയും ഗാന്ധിഭവന്‍ ഏറ്റെടുക്കുകയായിരുന്നു.മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയതോടെയാണ് പത്തനംതിട്ട കടമ്പനാട് സ്വദേശി ശരണ്യ ഗാന്ധിഭവനിലെത്തുന്നത്. സാമ്പത്തികസ്ഥിതി മോശമായതിനാല്‍ അമ്മയ്ക്ക് സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രണ്ടു വര്‍ഷം മുന്‍പ് ശരണ്യയെ ഗാന്ധിഭവന്‍ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ വിസ്മയയെ പിതാവ് മരണമടഞ്ഞതോടെ അമ്മയ്ക്ക് സംരക്ഷിക്കാനാകാത്ത സാഹചര്യത്തിലാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. മൗണ്ട് താബോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയും ഉന്നത വിജയം നേടിയാണ് എസ്എസ്എല്‍സി പാസായത്.
Next Story

RELATED STORIES

Share it