വിചാരണ വൈകിപ്പിക്കാനാണു ദീലിപ് ഹരജി നല്‍കുന്നതെന്നു സര്‍ക്കാര്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ സിനിമാതാരം ദിലീപ് തുടരെത്തുടരെ ഹരജി നല്‍കുകയാണെന്നും പ്രതിയെന്ന നിലയില്‍ ഏതുതരം അന്വേഷണം വേണമെന്നു പറയാന്‍ ദിലീപിന് അവകാശമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ ഹരജിയില്‍ ആഭ്യന്തര വകുപ്പിലെ അഡീഷന ല്‍ സെക്രട്ടറി ആര്‍ ഷീല റാണി, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എന്നിവരാണ് ഇക്കാര്യങ്ങ ള്‍ വ്യക്തമാക്കി സ്‌റ്റേറ്റ്‌മെ ന്റ് നല്‍കിയത്. പോലിസിന്റെ അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും ദിലീപ് ആരോപിക്കുന്നതു ശരിയല്ല. ദിലീപിനെ പ്രതിയാക്കണമെന്നുണ്ടായിരുന്നെങ്കില്‍ ആദ്യ കുറ്റപത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തുമായിരുന്നു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ പ്രതിയാക്കിയത്. കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക, സദാചാര മൂല്യങ്ങളെ ബാധിക്കുന്ന കേസാണിത്. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ ശാസ്ത്രീയവും സാങ്കേതികവുമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായി.
അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ അപാകതയുണ്ടെന്ന ദിലീപിന്റെ ആരോപണം വിചാരണക്കോടതി പരിഗണിക്കേണ്ട വിഷയമാണ്. ഈ കേസില്‍ ഗൂഢാലോചനയും കുറ്റകൃത്യവും നടന്നതു കേരളത്തിലാണ്. സംസ്ഥാനത്തിനു പുറത്തേക്കു കുറ്റകൃത്യത്തിനു വേരുകളില്ലാത്തതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ല. വിചാരണ വൈകിപ്പിക്കാനും ഇരയായ നടിക്കു ബുദ്ധിമുട്ട് ഉണ്ടാക്കാനുമാണു ദിലീപ് ഹരജി നല്‍കിയത്. 2017 ജൂൈല 10ന് അറസ്റ്റിലായ ദിലീപിന് ഒക്ടോബര്‍ മൂന്നിനു ജാമ്യം ലഭിച്ചു. തുടര്‍ന്നു പുറത്തിറങ്ങിയ പ്രതി നിരവധി ഹരജികള്‍ നല്‍കി. സിബിഐ അന്വേഷണത്തിനു മതിയായ കാരണം ചൂണ്ടിക്കാട്ടാന്‍ ഹരജിക്കാരനു കഴിയുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ദിലീപ് നല്‍കിയ അപേക്ഷ ജനുവരി 29നു സര്‍ക്കാര്‍ തള്ളിയതാണെന്നും അഡി. സെക്രട്ടറിയുടെ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ കണ്ടെത്താത്തത് മനപ്പൂര്‍വമാണെന്ന ദിലീപിന്റെ വാദം കളവാണെന്നും മൊബൈല്‍ കണ്ടെടുത്തില്ലെന്നതു കൊണ്ടു ദിലീപ് നിരപരാധിയാവില്ലെന്നും അന്വേഷണ ഉ ദേ്യാഗസ്ഥനായ ബൈജു പൗലോസ് വ്യക്തമാക്കുന്നു. കണ്ടെടുത്ത ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയിട്ടുണ്ട്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ദുരൂഹമാണെന്നും കുറ്റപത്രം നല്‍കിയ ശേഷം അങ്കമാലി കോടതിയിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലുമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 11 ഹരജികള്‍ ദിലീപ് നല്‍കിയിട്ടുണ്ടെന്നും ബൈജു പൗലോസ് വ്യക്തമാക്കിയിട്ടുണ്ട്. ഹരജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
Next Story

RELATED STORIES

Share it