malappuram local

വിചാരങ്ങളുപേക്ഷിച്ച് മൗനിയാവുന്നവര്‍ക്കേ രക്ഷയുള്ളൂ: അഡ്വ. കെ പി മുഹമ്മദ് ശരീഫ്

മഞ്ചേരി: വികാരങ്ങളും വിചാരങ്ങളും ഉപേക്ഷിച്ച് മൗനിയാവുന്നവര്‍ക്കു മാത്രമേ രക്ഷയുള്ളൂവെന്നും അല്ലാത്തവര്‍ വെടിയേറ്റു മരിക്കാന്‍ തയ്യാറാവണമെന്നുമാണ് ഫാഷിസ്റ്റ് ഭരണകാലത്തെ ജനങ്ങളുടെ അവസ്ഥയെന്ന് എന്‍സിഎച്ച്ആര്‍ഒ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. കെ പി മുഹമ്മദ് ശരീഫ്. ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ്’എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് മഞ്ചേരി ഡിവിഷന്‍ കമ്മിറ്റി സഭാഹാളില്‍ സംഘടിപ്പിച്ച ജന ജാഗ്രത സദസ്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മോദിയെ മുന്‍നിര്‍ത്തി ആര്‍എസ്എസ് അവരുടെ ഹിന്ദുത്വ അജണ്ട ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെപ്പോലും നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഡിവിഷന്‍ പ്രസിഡന്റ് ഉണ്ണി മുഹമ്മദ് കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി, ഖാലിദ്, വിസ്ഡം ഗ്ലോബല്‍ ഇസ്്‌ലാമിക് മിഷന്‍ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ശരീഫ്, ജമാഅത്ത് ഇസ്്‌ലാമി ജില്ലാ സമിതിയംഗം ടി വി മുഹമ്മദ് കുട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രതിനിധി അന്‍വര്‍, പി ടി യൂനുസ് സംസാരിച്ചു.
എടവണ്ണപ്പാറ:  എടവണ്ണപ്പാറ ഏരിയ കമ്മിറ്റിക്ക് കീഴില്‍ ജന ജാഗ്രതാ സദസ് നടന്നു. എടവണ്ണപ്പാറ വ്യാപാര ഭവന്‍ പരിസരത്ത് നടന്ന സദസ്സില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പിപി റഫീഖ് പുളിക്കല്‍ വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ പൊന്നാട് അധ്യക്ഷത വഹിച്ചു. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. യു കെ അബ്ദുസ്സലാം മൗലവി വിഷയം അവതരിപ്പിച്ചു. കൊണ്ടോട്ടി ഡിവിഷന്‍ കൗണ്‍സിലര്‍ വി അബ്ദുല്‍ ഹക്കീം, ഫഹീം, മധുരക്കുഴി അബ്ദുര്‍റഹ്മാന്‍, ബഷീര്‍, അര്‍ഷഖ് വാഴക്കാട്,കെ വി കുഞ്ഞു പങ്കെടുത്തു.
കാവനൂരില്‍ അബ്ദുര്‍റഹ്മ്മാന്‍ ദാരിമി, അബ്ദുല്‍ഖാദര്‍, അബ്ദുസ്സമദ്, എം അബ്ദുറഹ്മ്മാന്‍, പി നാസര്‍, കെ പി അബൂബക്ക ര്‍ മുത്തനൂര്‍, അബ്ദുല്ലകുട്ടി ബാഖവി സംസാരിച്ചു.
Next Story

RELATED STORIES

Share it