Kollam Local

വികസന സങ്കല്‍പ്പങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം: ആര്‍ രാമചന്ദ്രന്‍ എംഎല്‍എ



കരുനാഗപ്പള്ളി: മാറിയ കാലഘട്ടത്തിലെ വികസന സങ്കല്‍പ്പങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ.  കരുനാഗപ്പള്ളി നഗരസഭാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017-18 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു ചേര്‍ന്ന സെമിനാറില്‍ വികസന രേഖയുടേയും പദ്ധതി രേഖയുടേയും അവതരണം നടന്നു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസുമതി വികസന രേഖ അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീനാ സലാം, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ പി ശിവരാജന്‍, സുബൈദാ കുഞ്ഞുമോന്‍, പനക്കുളങ്ങര സുരേഷ്, മഞ്ജു നഗരസഭാ കൗണ്‍സിലര്‍മാരായ എം കെ വിജയഭാനു, ആര്‍ രവീന്ദ്രന്‍പിള്ള നഗരസഭാ സെക്രട്ടറി ഷെര്‍ളാ ബീഗം, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ രഹ്‌ന തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പതിമൂന്ന് വിഷയ ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ച നടന്നു. കരട് നിര്‍ദ്ദേശങ്ങള്‍ക്കു പുറമേ നിരവധി വികസന നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നു. ഇവ കൂടി ഉള്‍പ്പെടുത്തി പദ്ധതിക്ക് രൂപം നല്‍കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it