വിഎസിനും ശങ്കരയ്യക്കും ആദരം

ഹൈദരാബാദ്: സിപിഎം സ്ഥാപകനേതാക്കളായ 32 പേരില്‍ ജീവിച്ചിരിക്കുന്ന വി എസ് അച്യുതാനന്ദനെയും എന്‍ ശങ്കരയ്യയെയും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ആദരിച്ചു. വിപ്ലവ മുദ്രാവാക്യങ്ങള്‍ അലയടിച്ച അന്തരീക്ഷത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇരു നേതാക്കളെയും ആദരിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ സദസ്സിന്റെ മുന്‍നിരയിലായിരുന്നു ഇരുവര്‍ക്കും ഇരിപ്പിടം നല്‍കിയത്.
സമ്മേളനത്തിനൊടുവില്‍ രണ്ടാളെയും യെച്ചൂരി വേദിയിലേക്ക് ക്ഷണിച്ചു. മുന്‍നിരയില്‍ ഇരിപ്പിടം നല്‍കിയശേഷം ഹാരമണിയിച്ച യെച്ചൂരി, ഇരുവര്‍ക്കും ഉപഹാരവും സമ്മാനിച്ചു. തുടര്‍ന്ന് ഇരുവരും സദസ്സിനെ അഭിവാദ്യം ചെയ്തു.
1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരാണ് 97ലേക്കെത്തുന്ന എന്‍ ശങ്കരയ്യയും 94ലെത്തിയ വിഎസും. പാര്‍ട്ടിക്ക് ദിശാബോധം നല്‍കാന്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ച നേതാക്കളാണ് ഇരുവരുമെന്ന് യെച്ചൂരി പറഞ്ഞു.
മുമ്പ് കേന്ദ്ര കമ്മിറ്റിയംഗങ്ങളായിരുന്ന എട്ട് മുതിര്‍ന്ന നേതാക്കളെയും സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ് എന്നിവരും ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി, ശിവജി പട്‌നായിക്, എന്‍ ശങ്കരയ്യ, ശരവണന്‍ കമ്പാനിയന്‍, ബെനാനി ബിശ്വാസ്, കനായി ബാനര്‍ജി, ജക്കാ വെങ്കയ്യ എന്നിവരുമാണ് ക്ഷണിതാക്കള്‍.
Next Story

RELATED STORIES

Share it