malappuram local

വാഹനപരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്‌

തേഞ്ഞിപ്പലം: ദേശീയപാതയിലും കഴിഞ്ഞ ദിവസം അപകടം നടന്ന ഒലിപ്രംകടവ് റോഡിലും വാഹന പരിശോധന ശക്തമാക്കി മോട്ടോര്‍വാഹന വകുപ്പ്. യുവാവിന്റെ മരണത്തിനിടയാക്കിയത് അമിത വേഗതയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്നലെ നടന്ന പരിശോധനയില്‍ ദേശീയ പാത കോഹിനൂരില്‍വച്ച് ടാക്—സും ഇന്‍ഷുറന്‍സും ഡ്രൈവര്‍ക്ക്  ലൈസന്‍സും ഇല്ലാതെ ഓടിച്ചുപോയ ലോറി പിടികൂടി.
കര്‍ണാടക രജിസ്‌ട്രേഷനില്‍ ഉള്ള ചരക്ക് ലോറിയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദേശീയപാത കോഹിനൂരില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ വി അനുമോദ്—കുമാര്‍,കെ കെ ചന്ദ്രലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനം കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട് സ്വദേശി സത്യലാല്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ലോറിയും ഡ്രൈവറെയും തേഞ്ഞിപ്പലം പോലിസിനു കൈമാറി. വാഹനാപകടങ്ങള്‍ പതിവായ ചെട്ടിയാര്‍മാട്-ഒലിപ്രംകടവ് -അത്താണിക്കല്‍  റോഡില്‍ പരിശോധന ശക്തമാക്കാനാണ് വാഹന വകുപ്പിന്റെ നീക്കം. റോഡില്‍ ഒരാഴ്ചയ്്ക്കിടെ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടുപേര്‍ മരിക്കാനിടയായതും അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതുമാണ് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടികള്‍ക്കൊരുങ്ങാന്‍ കാരണം. വ്യാഴാഴ്ച ഒലിപ്രം ഹാജിയാര്‍ വളവില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ 23 കാരന്‍ മരിച്ചിരുന്നു.
അപകടം നടന്ന പ്രദേശവും അപകടത്തില്‍പ്പെട്ട വാഹനങ്ങളും തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. അമിതവേഗതയും അശ്രദ്ധയുമാണ് ഒലിപ്രം റോഡില്‍  അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. സ്ഥിരം അപകട മേഖലയായ ഹാജിയാര്‍ വളവില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാന്‍  നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it