Gulf

വാരാന്ത്യങ്ങള്‍ക്ക് ആവേശം പകര്‍ന്ന് യു.എഫ്.സി ഫുട്ബോള്‍ മേളയ്ക്ക് തുടക്കം

വാരാന്ത്യങ്ങള്‍ക്ക് ആവേശം പകര്‍ന്ന് യു.എഫ്.സി ഫുട്ബോള്‍ മേളയ്ക്ക് തുടക്കം
X

 

ദമ്മാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി പ്രേമികളുടെ വാരാന്ത്യങ്ങള്‍ക്ക് ആവേശത്തിന്റെ ആരവങ്ങള്‍ സമ്മാനിച്ച് അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് യു.എസ്.ജി ബോറല്‍ സോക്കര്‍-2018ന് വര്‍ണാഭമായ തുടക്കം. ഖാദിസിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ തെക്കന്‍ കൊറിയയുടെ മുന്‍ താരവും അത്ലറ്റിക് ട്രെയ്നറുമായ ഡോ. സിങ്ക്മിന്‍ സിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി മലയാളികളുടെ ഫുട്ബോള്‍ ഭ്രമം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും മികച്ച സംഘാടനത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഫുട്ബോള്‍ മേളകള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ ലബനീസ് താരവും പ്രൊഫഷണല്‍ കോച്ചുമായ റിയാദ് എസ് അസി മേളയുടെ കിക്കോഫ് നിര്‍വ്വഹിച്ചു. വായില്‍ സൈത്തര്‍, ഹാരിസ് (ദാദാബായ് ട്രാവല്‍സ്), ഡോ. അബ്ദുല്‍ സലാം (സിഫ്കോ), വില്‍ഫ്രഡ് ആന്‍ഡ്രൂസ് (ഡിഫ), അഹ്മദ് മുഹമ്മദ് (ഖാദിസിയ) തുടങ്ങിയ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. വിശിഷ്ടാതിഥികള്‍ വര്‍ണ ബലൂണുകള്‍ വാനത്തേക്ക് പറത്തി. ഷമ്മല്‍ (നവോദയ), ആലിക്കുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), ബെന്‍സി മോഹന്‍ (നവയുഗം), മുഹമ്മദ് നജാത്തി, അബ്ദുല്ല മാഞ്ചേരി, ഷാജി മാതിലകം, ഉണ്ണി പൂച്ചെടിയില്‍, കരീം മന്‍സൂര്‍, റഫീക് കൂട്ടിലങ്ങാടി, ഹകീം, സകീര്‍, ഷഫീക് സി കെ, അഷ്‌റഫ് ആലുവ, അസ്‌ലം ഫറോക്, റാഷിദ്, ഹകീം നെല്ലിക്കുന്ന്, ഫിറോസ് കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന മല്‍സരത്തില്‍ സൗദി ടികെടി സിഎസ്‌സി കോബാര്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക്  ഇംകോ കോബാറിനെ തോല്‍പിച്ചു. സിഎസ്‌സിക്ക് വേണ്ടി നിസാം വയനാട് നാലു ഗോളും സുഹൈല്‍ ഒരു ഗോളും നേടി. ഇംകോയുടെ ആശ്വാസ ഗോള്‍ സാനുവിന്റെ വകയായിരുന്നു. തുല്ല്യ ശക്തികളായ ദാറു അസ്സിഹ യൂത്ത് ക്ലബും എഫ്.സി.ഡി തെക്കേപ്പുറവും തമ്മിലുള്ള പോരാട്ടം കാണികള്‍ക്ക് ആവേശം പകര്‍ന്നു. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനാല്‍ ടൈംബ്രേക്കറിലൂടെ തെക്കേപ്പുറം ജേതാക്കളായി. യൂത്ത് ക്ലബ്ബിനുവേണ്ടി നിഷിലും തെക്കേപ്പുറത്തിനുവേണ്ടി ബര്‍ജീസും ഗോള്‍ നേടി. കളിയിലെ കേമന്മാരായി നിസാം (സിഎസ്‌സി), ഷഫീക് അലി (തെക്കേപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു. ഫിറോസ് കോഴിക്കോട്, മുഹമ്മദ് അഫ്നാസ്, നാസര്‍, സജീര്‍, സുബൈര്‍, ഷബീര്‍, റഷീദ് മനമാറി, റഫീക് വെല്‍ക്കം, ഷബീര്‍ ആക്കോട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഷി നെല്ലിക്കുന്ന്, ജാസിം, ഷൈജല്‍, മാത്യു, അന്‍സാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it