thrissur local

വായന പക്ഷാചരണത്തിന് 19ന് തുടക്കം



തൃശൂര്‍: ജൂണ്‍ 19 പി എന്‍ പണിക്കരുടെ ചരമദിനം മുതല്‍ ജൂലൈ ഏഴ് ഐ വി ദാസ് ജന്മദിനം വരെയുള്ള ദിവസങ്ങളില്‍ ജില്ലാഭരണകൂടം, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗ ണ്‍സില്‍, സാക്ഷരത മിഷന്‍,  എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വായനപക്ഷാചരണം സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളില്‍ സ്‌കൂളുകളിലും വായനശാലകളിലും തുടര്‍ വിദ്യകേന്ദ്രങ്ങളിലും  വായനാമത്സരങ്ങള്‍ പൂസ്തക ചര്‍ച്ചകള്‍, സെമിനാറുകള്‍, അനുസ്മരണങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ ലൈബ്രറികളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സ്‌കൂള്‍ ലൈബ്രറി ചുമതലക്കാരായ അദ്ധ്യാപകര്‍ക്കുള്ള പരിശീലനവും ഈ കാലയളവില്‍ നടക്കും.  വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് രാവിലെ 10.30ന് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ട സി വി തങ്കപ്പന്‍ (യുവജന വായനശാല വില്ലടം), പി പി സജി (ജ്ഞാനോദയം വായനശാല, വെസ്റ്റ് കൊരട്ടി), പി കെ വാസു (എം വി വേണുഗോപാല്‍ സ്മാരക ലൈബ്രറി, വെസ്റ്റ് പെരിഞ്ഞനം), സി വി സുധാകരന്‍ (വാടാനപ്പിള്ളി യൂത്ത് ലീഗ് ലൈബ്രറി), മോഹനന്‍ പി ആര്‍ (ഗ്രാമീണ വായനശാല, വേലൂര്‍വടക്കുമുറി) വി വി തിലകന്‍(താഷ്‌ക്കന്റ് ലൈബ്രറി, പട്ടേപ്പാടം)  വി എന്‍ ഗോപാലകൃഷ്ണന്‍ (ഗ്രാമീണ വായനശാല, അവിണിശ്ശേരി) എന്നിവരെ ചടങ്ങില്‍ ആദരിക്കും. അങ്കണം പ്രവാസി പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നുതൃശൂര്‍: അങ്കണം സാംസ്‌കാരികവേദി വിദേശ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ മൂന്നാമത് അങ്കണം പ്രവാസി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. മലയാളത്തിലെ ഏതു ശാഖയില്‍പ്പെട്ട പുസ്തകങ്ങളും പരിഗണിക്കും. മികച്ച രണ്ട് കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അങ്കണം പ്രവാസി പുരസ്‌കാരം. ഇതോടൊപ്പം പ്രവാസി എഴുത്തുകാര്‍ക്ക് പ്രോത്സാഹനാര്‍ത്ഥം കഥാ-കവിതാ മത്സരവും നടത്തുന്നു. പ്രത്യേക വിഷയമൊന്നും ഇല്ല. കവിത നാല്പ്പത് വരികളില്‍ കൂടരുത്. ബയോഡാറ്റ, മേല്‍വിലാസം (നാട്ടിലേതും വിദേശത്തേയും) മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മത്സരത്തിലേക്കുള്ള പുസ്തകങ്ങളുടെ രണ്ടു കോപ്പിയും രചനകളുടെ രണ്ടു കോപ്പിയും വീതം ആര്‍.ഐ. ഷംസുദ്ദീന്‍, “അങ്കണം’, ടെമ്പിള്‍ റോഡ്, പൂത്തോള്‍, തൃശൂര്‍ - 680 004, ഫോണ്‍: 9447038110 എന്ന വിലാസത്തില്‍ ആഗസ്റ്റ് 30ന് മുമ്പ് കിട്ടത്തക്കവിധം അയക്കുക.
Next Story

RELATED STORIES

Share it