malappuram local

വായനാദിനം: ജില്ലയില്‍ വിപുലമായ പരിപാടികള്‍



കല്‍പ്പറ്റ: പി എന്‍ പണിക്കരുടെ സ്മരണാര്‍ഥം സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനദിന-വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. വായനദിന-വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാളെ രാവിലെ 11.30ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരി സി എസ് ചന്ദ്രിക വായനദിന സന്ദേശം നല്‍കും. എഡിഎം കെ എം രാജു ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എഡിസി ജനറല്‍ പി സി മജീദ്, കണിയാമ്പറ്റ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ ഷാജി പുല്‍പ്പള്ളി, എസ്എസ്എ ജില്ലാ കോ-ഓഡിനേറ്റര്‍ ബാബുരാജ് എന്നിവര്‍ പുസ്തക പരിചയം നടത്തും. കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുഞ്ഞായിഷ, ഗ്രാമപ്പഞ്ചായത്ത് അംഗം അബാസ് പുന്നോളി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ചാര്‍ജ് പി വി വസന്ത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത, കണിയാമ്പറ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ മോഹനന്‍, പ്രധാനാധ്യാപിക എന്‍ കെ ഉഷാദേവി, പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി സംസാരിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പഞ്ചായത്ത് വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കവിതാലാപനം, പ്രസംഗം, കവിതാരചന തുടങ്ങിയുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കും. പുസ്തകമേളയും വാരാചരണത്തിന്റെ ഭാഗമായി നടത്തും.
Next Story

RELATED STORIES

Share it