ernakulam local

വാണിയക്കാട്ടെ വിദേശമദ്യവില്‍പനശാലയുടെ പ്രവര്‍ത്തനം തടഞ്ഞു



പറവൂര്‍: വാണിയക്കാട് സ്‌റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണിലെ ബീവ്‌കോ റീട്ടെല്‍ ഔട്ട് ലെറ്റ് പ്രവര്‍ത്തനം തടഞ്ഞു കൊണ്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പറവൂര്‍ മുനിസിപ്പാലിറ്റി     14ാം വാര്‍ഡില്‍ സ്‌റ്റേറ്റ് വെയര്‍ഹൗസിങ് ഗോഡൗണില്‍ പ്രവര്‍ത്തനമാരംഭിച്ച ബീവ്‌കോ വിദേശമദ്യവില്‍പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നേതാക്കളായ പി എ മുഹമ്മദ് ത്വാഹിര്‍, ഇ എ ഫ ജറുസ്സ്വാദിഖ് എന്നിവര്‍ അഡ്വ. പി കെ ഇബ്രാഹിം മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി ഇടക്കാല ഉത്തരവിട്ടത്. പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും പ്രവര്‍ത്തനാനുമതി വാങ്ങാതെയാണ് മദ്യവില്‍പനശാല പ്രവര്‍ത്തനമാരംഭിച്ചത്. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പറവൂര്‍ മുനിസിപ്പാലിറ്റി സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരിരുന്നു. കേസിലെ എതിര്‍കക്ഷികളായ പറവൂര്‍ മുനിസിപ്പാലിറ്റി, എറണാകുളം ജില്ലാ കലക്ടര്‍, കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍, സ്‌റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍, ബീവറേജസ് ഔട്ട് ലെറ്റിന്റെ ചുമതലയുള്ള സുബിന്‍ എന്‍ തോമസ് എന്നിവരോട് വിശദീകരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.കേസിന്റെ വിശദമായ വാദം കേള്‍ക്കുന്നതിന് പിന്നീട് പരിഗണിക്കും. അനുമതിയില്ലാതെയും നിലവിലെ നിയമങ്ങള്‍ പാലിക്കാതെയും അങ്കണവാടിയുടെയും ആരാധനാലയങ്ങളുടെയും സമീപത്ത് പ്രവര്‍ത്തിക്കുന്ന ഗോഡൗണിലെ മദ്യവില്‍പനശാലക്ക് അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ടു വിവിധ രാഷ്ടീയ കക്ഷികളുടെയും  വാണിയക്കാട് മുസ്്‌ലിം ജമാഅത്ത് കമ്മിറ്റി, എസ്എന്‍ഡിപി , ക്രിസ്‌കാപ്പല്‍ കേളജ്, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക സംഘടകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി വന്‍ ജനകീയ പ്രക്ഷോഭം പ്രദേശത്ത് നടന്നു വരികയാണ്.
Next Story

RELATED STORIES

Share it