വാഗമണ്‍ സിമി ക്യാംപ് കേസ്: വിധി മെയ് 14ന്

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ മെയ് 14നു വിധി പ്രഖ്യാപിക്കും. കേസിലെ അന്തിമ വാദം ഇന്നലെ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നത്. 2017 ജനുവരി 23നാണ് വിചാരണ ആരംഭിച്ചത്. കേസിലെ 35 പ്രതികളുടെ വിചാരണയാണ് കോടതിയില്‍ നടന്നത്. ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് വിചാരണാ നടപടികള്‍ കോടതിയില്‍ നടത്തിയത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു.
പി എ ശാദുലി, ഹഫീസ് ഹുസയ്ന്‍, സഫ്ദര്‍ ഹുസയ്ന്‍ നാഗൂരി, ശിബ്‌ലി പി അബ്ദുല്‍ കരീം, മുഹമ്മദ് അന്‍സാര്‍, അബ്ദുല്‍ സത്താര്‍, ആമില്‍ പര്‍വേസ്, മുഹമ്മദ് ഉസ്മാന്‍, മുഹമ്മദ് അലി, കംറാന്‍ സിദ്ദീഖി, മുഹമ്മദ് സമി ബഗവഡി, മുഹമ്മദ് യാസിര്‍, മുഹമ്മദ് ആസിഫ്, നദീം സെയ്ദ്, മുഫ്തി അബ്ദുല്‍ ബഷീര്‍, മുഹമ്മദ് സാജിദ് മന്‍സൂരി, ഗിയാസുദ്ദീന്‍, ജാഹിദ് ഖുത്ബുദ്ദീന്‍ ശെയ്ഖ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് ഇസ്മായീല്‍, ഇംറാന്‍ ഇബ്രാഹീം ശെയ്ഖ്, ഖയാമുദ്ദീന്‍, മുഹമ്മദ് യൂനുസ്, ഡോ. അസദുല്ല, ജാവീദ് അഹ്മദ്, ഖമറുദ്ദീന്‍ നാഗൂരി, മുഹമ്മദ് ഇര്‍ഫാന്‍, നഷീര്‍ അഹ്മദ്, ഷക്കീല്‍ അഹ്മദ്, ഡോ. മീര്‍സ അഹ്മദ് ബേഗ്, മഹ്ബൂബ് മാലിക്, ഹബീബ് ഫലാഹി, ദാനിഷ്, മന്‍സാര്‍ ഇമാം, അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷി, മുഹമ്മദ് അബൂഫൈസല്‍ ഖാന്‍, വാസിഖ് ബില്ല, ആലം ജേബ് അഫ്രീദി എന്നിവരാണ് കേസിലെ പ്രതികള്‍.
കേസിലെ 31ാം പ്രതി മഹ്ബൂബ് മാലിക് ഭോപാലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണില്‍ സിമി രഹസ്യ ക്യാംപ് സംഘടിപ്പിച്ചുവെന്നാണ് കേസിലെ ആരോപണം.
Next Story

RELATED STORIES

Share it