വസതി വിവാദം ; വസുന്ധരയ്ക്ക് എംഎല്‍എയുടെ അന്ത്യശാസനം
BY fousiya sidheek9 Jun 2017 2:27 AM GMT
fousiya sidheek9 Jun 2017 2:27 AM GMT
ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയ്ക്ക് അന്ത്യശാസനമായി ബിജെപി എംഎല്‍എ ഘനശ്യാം തിവാരി. നിലവില്‍ താമസിക്കുന്ന വീട്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി പ്രഖ്യാപിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ച വസതിയിലേക്ക് മാറുകയോ ചെയ്യണം എന്നാണ് ആവശ്യം. പത്തു ദിവസത്തിനകം രണ്ടിലൊന്ന് നടപ്പാക്കിയില്ലെങ്കില്‍ താന്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ഘനശ്യാം തിവാരി അറിയിച്ചു.ദീന്‍ ദയാല്‍ വാഹിനി എന്ന സംഘടനയോടൊപ്പമായിരിക്കും പ്രതിഷേധം ആരംഭിക്കുക എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വസുന്ധരാരാജ ഇപ്പോള്‍ താമസിക്കുന്ന 2,000 കോടി മതിപ്പുള്ള പുരയിടം വലിയ മതിലുകള്‍ കെട്ടി സംരക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ വീടിനു ചെലവാക്കിയ തുക പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT