വഴിയോരത്തുകിടന്ന വൃദ്ധന് തുണയായി സന്നദ്ധപ്രവര്‍ത്തകരെത്തി
BY kasim kzm7 May 2018 1:53 AM GMT
kasim kzm7 May 2018 1:53 AM GMT
തിരൂരങ്ങാടി: അവശനിലയില്‍ വഴിയോരത്തുകിടന്ന വൃദ്ധന് തുണയായി സന്നദ്ധ പ്രവര്‍ത്തകരെത്തി. കഴിഞ്ഞദിവസം വൈകുന്നേരം ചെമ്മാട് കമ്പത്ത് റോഡിന് സമീപത്താണ് മുഹമ്മദ് എന്ന 65 കാരനെ അവശനിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ഒരുമാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം ആശുപത്രി വിട്ട ഇയാള്‍ പോകാനിടമില്ലാതെ ചെമ്മാടും പരിസരങ്ങളിലും അലഞ്ഞു നടക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തെരുവോരം ഡെസ്റ്റിറ്റിയുട്ട് കെയര്‍ ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെത്തി തൃത്താല സ്നേഹാലയത്തില്‍ എത്തിക്കുകയായിരുന്നു. പട്ടാമ്പി സ്വദേശിയാണെന്നും ഭാര്യയും മക്കളുമുണ്ടെന്നും ഇയാ ള്‍ അറിയിച്ചെങ്കിലും ഇയാള്‍ നല്കിയ നമ്പറില്‍ ബന്ധപ്പെട്ടു.
എന്നാല്‍ ഇയാളെ അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെ സന്നദ്ധ പ്രവര്‍ത്തകരായ രാകേഷ് പെരുവള്ളൂര്‍, സലാഹുദ്ദീന് കൊട്ടേക്കാട്ട്, സത്താര്‍ ചെമ്മാട്, അവറാന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കി സ്നേഹാലയത്തില്‍ എത്തിക്കുകയായിരുന്നു.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT