wayanad local

വഴികാട്ടി പദ്ധതിയുമായി ജില്ലാ പോലിസ്‌

കല്‍പ്പറ്റ: ആദിവാസികളെ അഭ്യസ്തവിദ്യരെ സര്‍ക്കാര്‍ ജോലി നേടാന്‍ പ്രാപ്തരാക്കുന്നതിനു ജില്ലാ പോലിസും കേരള പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളും സംയുക്തമായി ആവിഷ്‌കരിച്ച വഴികാട്ടി പദ്ധതിയുടെ ഉദ്ഘാടനം സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.
ജില്ലയിലെ തെരഞ്ഞെടുത്ത പട്ടികവര്‍ഗ കോളനികളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ വായനാമുറികളിലേക്കുള്ള പുസ്തക വിതരണം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ആദരിച്ചു. ജില്ലയിലെ മുഴുവന്‍ പോലിസുകാരും ബേസിക് ലൈഫ് സപ്പോര്‍ട്ട്-ഫസ്റ്റ് എയ്ഡ് കോഴ്‌സ് പാസായതിന്റെ പ്രഖ്യാപനവും അവര്‍ നിര്‍വഹിച്ചു.
ജില്ലാ പോലിസ് മേധാവി അരുള്‍ ആര്‍ ബി കൃഷ്ണ അധ്യക്ഷത വഹിച്ചു. ഡിസിആര്‍ബി ഡിവൈഎസ്പി എ യു സുനില്‍കുമാര്‍, ഡിഎം വിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജയ്കിഷന്‍, കെപിഎ ജില്ലാ പ്രസിഡന്റ് കെ എം ശശിധരന്‍. കെപിഎ ജില്ലാ സെക്രട്ടറി പി ജി സതീഷ്‌കൂുമാര്‍, കെപിഒഎ ജില്ലാ സെക്രട്ടറി കെ പി രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it