palakkad local

വഴികാട്ടിയ ചരിത്രം മാലിന്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

പാലക്കാട്: ഒരു കാലത്ത് ഒലവക്കോട്ടെത്തുന്ന യാത്രികര്‍ക്ക് മദിരാശിയിലേക്കും കോഴിക്കോട്ടെക്കും വഴി പറഞ്ഞു കൊടുത്ത ദിശാ സൂചി ഇന്ന് കുപ്പയില്‍ അവഗണിക്കപ്പെട്ട അവസ്ഥയില്‍. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചിരുന്ന ദിശാ സൂചിയാണ് റോഡ് വികസനത്തിന്റെ പേരില്‍ വലിച്ചെറിഞ്ഞത്്. യാത്രികര്‍ക്കോ വാഹനങ്ങള്‍ക്കൊ അസൗകര്യമില്ലാത്ത വിധത്തില്‍ റൂട്ട് ഇ4 കാലിക്കറ്റ് മദ്രാസ് എന്നെഴുതിയ രണ്ട് ദിശാ സൂചിയാണ് കാലത്തെ അതിജീവിച്ച് രണ്ട് ആഴ്ച മുമ്പ് വരെ നിലകൊണ്ടിരുന്നത്. അതില്‍ ഓട്ടോസ്റ്റാന്റിനു സമീപമുള്ള ഒരു ദിശാ സൂചിയാണ് നഷ്ടമായത്. റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒലവക്കോട് നിന്നുള്ള പുതിയ റോഡ് പണിയണ് ദിശാസൂചിയെ പ്രതികൂലമായി ബാധിച്ചത്.ലിങ്ക് റോഡ് നിര്‍മാണമാണ് ഒവി വിജയന്‍ സ്തൂപത്തെ നഗരത്തില്‍ അപ്രത്യക്ഷമാക്കിയതെങ്കില്‍ ഇന്ദ്രപ്രസ്ഥത്തിന് മുന്നിലെ ഇരുമ്പുപാലം പുതുക്കി നിര്‍മിച്ചപ്പോഴാണ് ചരിത്രത്തോടൊപ്പം സഞ്ചരിച്ച അത്താണിയെ  നഷ്ടമാക്കിയത്്.  ചരിത്രത്തെ തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോകുന്ന ഉദേ്യാഗസ്ഥരും കരാറുകാരുടേയും തല തിരിഞ്ഞ നടപടികളാണ് ചരിത്രാവശിഷ്ടങ്ങളെ ഉന്മൂലനം ചെയ്യുന്ന വികസന കാഴ്ചപ്പാടിലെത്തി നില്‍ക്കുന്നത്. ചരിത്ര ശേഷിപ്പുകളായ ഇത്തരം നിര്‍മിതികളെ നശിപ്പിക്കുന്ന വികസന നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it