malappuram local

വള്ളുവമ്പ്രത്ത് ഹെല്‍ത്ത് സബ്‌സെന്റര്‍ അനുവദിക്കണം : സിപിഐ



മലപ്പുറം: പൂക്കോട്ടൂര്‍ ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍വരുന്ന വള്ളുവമ്പ്രത്ത് നാലു വാര്‍ഡുകളുടെയും സംഗമ സ്ഥലവും 5000 ത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയുമായ വള്ളുവമ്പ്രത്ത് ഹെല്‍ത്ത് സബ് സെന്റര്‍ ആരംഭിക്കണമെന്ന് സിപിഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട നിത്യരോഗികളും  വൃദ്ധരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വള്ളുവമ്പ്രത്തെ ജനങ്ങള്‍ പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ സബ് സെന്ററിനെയോ പുല്ലാര മേല്‍മുറിയിലുള്ള സബ് സെന്ററിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. രോഗികള്‍ ഈ സെന്ററിലെത്തിക്കണമെങ്കില്‍ 50 രൂപയോളം യാത്രക്കായി മാത്രം ചെലവഴിക്കേണ്ടി വരുന്നു. ഇവര്‍ പൂക്കോട്ടൂര്‍ ഹെല്‍ത്ത് സെന്ററില്‍ ചെന്നാല്‍ പുല്ലാര മേല്‍മുറിയിലോ വെള്ളൂരിലോ ഉള്ള സബ് സെന്ററില്‍ പോകാനാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ പൂക്കോട്ടൂര്‍ ഹെല്‍ത്ത് സെന്ററില്‍ പഴയതുപോലെ തന്നെ വാര്‍ഡിന്റെയോ സബ് സെന്ററിന്റെയോ വ്യത്യാസമില്ലാതെ എല്ലാ നിത്യ രോഗികള്‍ക്കും  മരുന്നു നല്‍കാനുള്ള തീരുമാനമോ അല്ലെങ്കില്‍ വള്ളുവമ്പുറത്ത് സബ് സെന്റര്‍ ആരംഭിക്കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ടി അബൂബക്കര്‍, കെ പി ഷിജിത്ത് മാസ്റ്റര്‍, അനീഷ് മുലക്കോട്, മുക്കന്‍ അബ്ദുല്‍ റസാഖ്, ഗിരീഷ് മുതിരക്കാട് സംസാരിച്ചു.
Next Story

RELATED STORIES

Share it