വലിയ മല്‍സ്യങ്ങളില്ല; ബ്ലാങ്ങാട് കടപ്പുറത്ത് നിന്നു തൊഴിലാളികള്‍ നാട്ടിലേക്ക്

ചാവക്കാട്: വലിയ മല്‍സ്യങ്ങ ള്‍ ലഭിക്കാതായതോടെ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തു നിന്നു തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. സംസ്ഥാനത്ത് വലിയ മല്‍സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബ്ലാങ്ങാട് കടപ്പുറം. കന്യാകുമാരി, മാര്‍ത്താണ്ഡം, കൊല്ലം, കുളച്ചല്‍, വിഴിഞ്ഞം, പുതിയതുറ, പൂവ്വാര്‍, കൊല്ലങ്കോട് മേഖലകളില്‍ നിന്നുള്ള നൂറുകണക്കിനു തൊഴിലാളികളാണ് വള്ളങ്ങള്‍ ലോറികളില്‍ കയറ്റി മടക്കയാത്ര ആരംഭിച്ചത്.
സീസണില്‍ കോലാന്‍, സ്രാവ്, അയക്കൂറ, പൂമീന്‍, കൂന്തള്‍, കുടുത, മോത തുടങ്ങി വലിയ മല്‍സ്യങ്ങളാണു ലഭിച്ചിരുന്നത്. കൂടാതെ മിനി കംപ്യൂട്ടറും തെങ്ങിന്‍കൊഴിഞ്ചിലുകളും ഉപയോഗിച്ചുള്ള കണവ പിടിത്തവും വ്യാപകമായിരുന്നു.
കഴിഞ്ഞ സീസണ്‍ അപേക്ഷിച്ച് ഇത്തവണ വേണ്ടത്ര മെച്ചമില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരാഴ്ചയ്ക്കിടെ 30ഓളം ഫൈബര്‍ വഞ്ചികളുമായി തൊഴിലാളികള്‍ പോയിക്കഴിഞ്ഞു.
Next Story

RELATED STORIES

Share it