Flash News

വലിയ മനസുള്ള പത്തൊന്‍പത് കാരന്‍; അറിയണം എംബാപ്പെയെക്കുറിച്ച്

വലിയ മനസുള്ള പത്തൊന്‍പത് കാരന്‍; അറിയണം എംബാപ്പെയെക്കുറിച്ച്
X


മോസ്‌കോ: പ്രായം 19 ആണെങ്കിലും മുതിര്‍ന്നവരുടെ മനസ്സാണ് ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയ്ക്ക്. എന്നും അധസ്ഥിതരുടെ ഉന്നമനത്തിനായി പ്രയത്‌നിക്കുന്ന എംബാപ്പെ ഇപ്പോള്‍ ലോകകപ്പില്‍ തനിക്ക് ലഭിക്കുന്ന പ്രതിഫലം അവര്‍ക്കു വേണ്ടി നീക്കിവച്ചാണ് ഇന്നലെ “യഥാര്‍ഥ താരമായത്.’ ടീമിന്റെ സ്‌ട്രൈക്കറായ എംബാപ്പെ റഷ്യയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഈ ലോകകപ്പില്‍ പെറുവിനെതിരേ ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരമെന്ന ഖ്യാതിയും സ്വന്തം പേരിനൊപ്പം ഈ പിഎസ്ജി താരം എഴുതിച്ചേര്‍ത്തു. രാജ്യം തരുന്ന പ്രതിഫലത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം നല്‍കാനാണ് എംബാപ്പെയുടെ തീരുമാനം. ഏകദേശം 13 ലക്ഷത്തോളം (17,000 യൂറോ) രൂപയാണ് ഒരു മല്‍സരത്തിന് താരത്തിന്റെ പ്രതിഫലം. ഇതിനു പുറമേ ബോണസായി ലഭിക്കുന്ന തുകയും ചേര്‍ത്ത് ഏകദേശം 16 ലക്ഷം രൂപ ഓരോ മല്‍സരശേഷവും എംബാപ്പെയ്ക്ക് ലഭിക്കുന്നു. ഇതില്‍ ബോണസായി ലഭിക്കുന്ന തുക ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് എംബാപ്പെ നല്‍കും. മാച്ച് ഫീ ഓരോ തവണയും ഓരോ സഘടനകള്‍ക്കു വീതമാണ് സൂപ്പര്‍ താരം നല്‍കുന്നത്.
Next Story

RELATED STORIES

Share it