Flash News

വര്‍ഗീയ പ്രകോപന പ്രസംഗം; സാധ്വി ബാലിക സരസ്വതിക്കെതിരേ കേസ്

വര്‍ഗീയ പ്രകോപന പ്രസംഗം; സാധ്വി ബാലിക സരസ്വതിക്കെതിരേ കേസ്
X
കാസര്‍കോട്്: കഴിഞ്ഞ 27ന് ബദിയടുക്കയില്‍ നടന്ന ഹിന്ദുസമാജോല്‍സവം ഉദ്ഘാടനം ചെയ്ത് വര്‍ഗീയ പ്രകോപന പ്രസംഗം നടത്തിയ സാധ്വി ബാലിക സരസ്വതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ചെയ്തു. ഐപിസി 153, 295 (എ), 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബജ്‌റംഗ്ദള്‍, വിഎച്ച്പി, സംഘപരിവാരം എന്നിവയുടെ നേതൃത്വത്തില്‍ 27ന് ബദിയടുക്ക ബോളുക്കട്ടയില്‍ നടന്ന ഹിന്ദുസമാജോല്‍സവത്തില്‍ മധ്യപ്രദേശില്‍ നിന്നുള്ള ആര്‍എസ്എസ് അനുകൂലിയായ സാധ്വി ബാലിക സരസ്വതി നടത്തിയ പ്രസംഗത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇന്നലെ ബദിയടുക്ക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.



ലൗജിഹാദുമായി വരുന്നവരെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നും ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് പകരം 1000 രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും സൂക്ഷിക്കണമെന്നും ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തറുക്കാന്‍ ഈ വാള്‍ ഉപയോഗിക്കണമെന്നുമായിരുന്നു പ്രസംഗം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകീ ജയ് വിളിക്കണം. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രൂപത്തിലായിരുന്നു പ്രസംഗം. പോലിസിനെതിരേയും സംഘാടകര്‍ പ്രകോപന പരമായ പ്രസംഗമാണ് നടത്തിയത്. എന്നാല്‍ ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബൈക്കുകളില്‍ കറങ്ങിയതിന് അഞ്ച് ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it