kozhikode local

വര്‍ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷത ശക്തിപ്പെടുത്തി: കാനം രാജേന്ദ്രന്‍

കുമംഗലം: ഭൂരിപക്ഷ വര്‍ഗീയതയെ നേരിടേണ്ടത് ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . മതനിരപേക്ഷത ശക്തിപ്പെടുത്തിയാണ് ഭൂരിപക്ഷ വര്‍ഗീയത ചെറുക്കേണ്ടത്. ഭരണകൂടം മതാധിഷ്ടിതമാകുത് ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന സൗഹൃദ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . മതനിരപേക്ഷത ദുര്‍ബലപ്പെടുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യകുറവ് ഇങ്ങിനെയൊരു സന്ദേഹം ഉയര്‍ത്തുന്നുണ്ട്. സൗഹാര്‍ദ്ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി. മനുഷ്യസ്‌നേഹം ഉയര്‍ത്തിപിടിക്കുന്ന കാന്തപുരത്തിന്റെ നിലപാടും മര്‍കസിന്റെ പ്രവര്‍ത്തനവും മതസൗഹാര്‍ദ്ദത്തിന് മുതല്‍ കൂട്ടാണെ് എം കെ രാഘവന്‍ എംപി പറഞ്ഞു. മര്‍കസ് അഡ്‌നോക് നിര്‍മിച്ച് നല്‍കു അഞ്ച് വീടുകളുടെ താക്കോല്‍ദാനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വഹിച്ചു. പി സി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എംഎല്‍എമാരായ പി ടി എ റഹീം, ജോര്‍ജ് എം തോമസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ശ്രീധരന്‍ നായര്‍, ഡോ. കെ മൊയ്തു സംസാരിച്ചു. മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭൂരിപക്ഷ വര്‍ഗീയത മാത്രമല്ല ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും എതിരാണെ് അദ്ദേഹം പറഞ്ഞു. കെ പി അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it