Kollam Local

വരും തലമുറയ്ക്ക് പ്രയോജനം ചെയ്യുന്ന വികസന പദ്ധതികള്‍ക്ക് മുന്‍ഗണ നല്‍കണം: എസ് ജയമോഹന്‍



അഞ്ചല്‍: ത്രിതല പഞ്ചായത്ത്  സമിതികള്‍ വഴി നടപ്പിലാക്കുന്നവികസനപ്രവര്‍ത്തനങ്ങളില്‍ ഭാവിതലമുറയ്ക്കും പൊതുസഹൂഹത്തിനും പ്രയോജനം  ചെയ്യുന്നവയ്ക്കു മുന്‍ഗണന നല്‍കണമെന്നും പരമ്പരാഗത സ്‌ത്രോതസുകള്‍ സംരക്ഷിക്കണമെന്നും കശുവണ്ടി വികസന കോര്‍പ്പറേഷന്‍  ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു.അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്  വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജുസുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി ആര്‍ ബാലചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ധന്യാരാജു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാചന്ദ്രബാബു, ഓമനമുരളി, സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി ശീധരന്‍ പിള്ള, ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഗിരിജാമുരളി, ആസൂത്രണ സമിതിയംഗങ്ങളായ ജെ മോഹനന്‍കുമാര്‍, പി അനില്‍കുമാര്‍, വി സുരേഷ് കുമാര്‍,  ബ്ലോക്ക്  സെക്രടറി സൗമ്യാ ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  പി വി പ്രശാന്ത് ,ജി രവീന്ദ്രന്‍ പിള്ള, ഷൈലജ, സജീന,കെ ഷിബു, താഹിറഷെരീഫ് ,സുനിത,ശ്രീലഷ്മി സംസാരിച്ചു.
Next Story

RELATED STORIES

Share it