Alappuzha local

വരകാടി കോളനിയില്‍ ഒരുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ : മന്ത്രി ടി എം തോമസ് ഐസക്



മണ്ണഞ്ചേരി: പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വരകാടി കോളനിയില്‍ ഒരുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് കോളനി നിവാസികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. 53 കുടുംബങ്ങളിലായി 250 ഓളംപേര്‍ ഇവിടെ താമസിക്കുന്നു. കോളനിയില്‍ നടപ്പാക്കേണ്ട വികസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കോളനി നിവാസികളുടെ അഭിപ്രായം മന്ത്രി ആരാഞ്ഞു. ലൈബ്രറി, തൊഴില്‍ പരിശീലന കേന്ദ്രം ഉള്‍പ്പടെയുള്ള പൊതു ഓഡിറ്റോറിയം,വീട് വൈദ്യുതീകരണം, കുടിവെള്ളം, കക്കൂസ്, ടൈല്‍ പാകിയ നടവഴികള്‍, തെരുവുവിളക്ക്, മാലിന്യ നിര്‍മാര്‍ജനം, എസ്എസ്എല്‍സി മുതല്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടറും ലാപ്‌ടോപ്പും തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുശ്മശാനം വേണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലപരിമിതി ഇതിന് തടസമാണ്. പഞ്ചായത്ത് സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ അംബേദ്കര്‍ പഠന കേന്ദ്രത്തിനായി ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി പറഞ്ഞു. ആര്യാട് ബ്ലോക്ക്പഞ്ചായത്ത് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ പട്ടിക വിഭാഗ വകുപ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തി ല്‍ പദ്ധതി തയ്യാറാക്കും. നിര്‍മിതി കേന്ദ്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. അഡ്വ. ഷീനാ സനല്‍കുമാര്‍,  ജയന്‍തോമസ്, മഞ്ജു രതികുമാര്‍,അഡ്വ.ആര്‍ റിയാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it