വയോധികക്കെതിരേ വധ ഭീഷണി: ബിജെപി നേതാവ് അറസ്റ്റില്‍
BY ajay G.A.G4 July 2018 5:00 PM GMT
ajay G.A.G4 July 2018 5:00 PM GMT
തൃശൂര്‍: തിരുവനന്തപുരത്തു താമസിക്കുന്ന 67കാരിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി നേതാവായ അഭിഭാഷകനെ നെയ്യാറ്റിന്‍കര പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണംപേട്ട സ്വദേശി ഗുരുവായൂരപ്പനെയാണ് അറസ്റ്റു ചെയ്തത്. പ്രതി ഗുരുവായൂരപ്പന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ തവണ അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കു ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഗുരുവായൂരപ്പന്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി സുകുമാരിയെ പലതവണ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് കേസ്. വീട്ടിലെ കുട്ടികളെ ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്നുമാണ് കേസ്. അഭിഭാഷകന്റെ ഭീഷണി നേരിടുന്ന കുടുംബത്തിനു പോലിസ് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് നെയ്യാറ്റിന്‍കരയിലെ വീടിനു പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMT