വയനാട് ബദല്‍ റോഡ്: ശ്രദ്ധ ക്ഷണിക്കാനായി കാനന യാത്ര നടത്തി

പേരാമ്പ്ര: പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് നിര്‍മാണത്തിന്റെ അനിവാര്യതയിലേക്ക്്് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂനിറ്റിന്റെ നേതൃത്വത്തില്‍ വനയാത്ര നടത്തി. രാവിലെ പൂഴിത്തോട് അങ്ങാടിയില്‍ നിന്നാണ്  യാത്രക്ക് തുടക്കം കുറിച്ചത്. പൂഴിത്തോട് പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാറ്റാനി പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജോസ് ആന്റണി ഇടമണ്ണേല്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി എം ബാലന്‍, ബോബന്‍ വെട്ടിക്കല്‍, അഗസ്റ്റിന്‍ ഇടമണ്ണേല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ പി മുഹമ്മദ്, അലങ്കാര്‍ ഭാസ്‌കരന്‍, സലീം മണവയല്‍ സംസാരിച്ചു. മലയോര മേഖലകളുടേയും, മലയോര ആസ്ഥാന പട്ടണമായ പേരാമ്പ്രയുടേയും സമഗ്ര വികസനത്തിന് വഴിവയ്ക്കുന്ന നിര്‍ദ്ദിഷ്ട വയനാട് ബദല്‍ റോഡ് പ്രാവര്‍ത്തികമാക്കണമെന്നത് വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്. റോഡ് നിര്‍മാണം മൂലം നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥലം ഏറ്റെടുത്ത് കൈമാറിയിരുന്നു.
Next Story

RELATED STORIES

Share it