kozhikode local

വയനാട് ചുരം റോപ്‌വേ പദ്ധതി: ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

താമരശ്ശേരി: വയനാടന്‍ ചുരത്തില്‍ റോപ്‌വേ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം ചുരം സന്ദര്‍ശിച്ചു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ചുരത്തില്‍ ലക്കിടിയില്‍ നിന്നും അടിവാരം വരെ 3.75 കി.മി ദൈര്‍ഘമുള്ള ഏഷ്യയിലെ നീളം കൂടിയ റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് വനം, ദേശീയപാത, കെഎസ്ഇബി, ടൂറിസം വകുപ്പ് ഉന്നതതല ഉദ്യോസ്ഥരാണ് സ്ഥലം സന്ദര്‍ശിച്ചത്.
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ പദ്ധതി ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധ്യയേറുന്നതോടെ വയനാടിന്റെ ടൂറിസം മേഖല വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും.
ഈ മാസം10ന് കോഴിക്കോട് കലക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ലക്കിടിയിലെ സ്റ്റാര്‍ട്ടിങ് പോയിന്റും അടിവാരത്ത് ലാന്റിങ് പോയിന്റും സംഘം സന്ദര്‍ശിച്ചത്.
താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ദേശീയപാത എക്—സി.ഇഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, ആന്റോ പോള്‍, കെഎസ്ഇബി എക്‌സി. ഇഞ്ചിനീയര്‍ ഹരീസ് കെ, കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രവീന്ദ്രന്‍, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റണി, ജനറല്‍ സെക്രട്ടറി മോഹനന്‍, സെക്രട്ടറി മോഹനന്‍ ചന്ദ്രഗിരി, ഖജാഞ്ചി ജോസ് കപ്യാര്‍മല, ഓറിയന്റല്‍ കോളജ് ആന്റ് വൈത്തിരി വില്ലേജ് എംഡിഎന്‍കെ മുഹമ്മദ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജനറല്‍സെക്രട്ടറി പി കെ സുകുമാരന്‍, ഷൗക്കത്ത് എലിക്കാട് എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it