kozhikode local

വയനാട് ചുരം റോഡ് നിര്‍മാണ അനാസ്ഥഅടിവാരത്ത് വന്‍ പ്രതിഷേധം

താമരേേശ്ശരി:അടിവാരം ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും താമരശ്ശേരി താലൂക്ക് ലോറി ഡ്രൈവേഴ്‌സ് അസോസിയേഷനും സംയുക്തമായി ചുരം റോഡിന്റെ മരാമത്ത് പണികളുടെ അനാസ്ഥക്കെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വയനാട് ചുരത്തിലൂടെ നിലവില്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന 20 ടണ്ണിന് മുകളി ല്‍ ഭാരമുള്ള കേരള -കര്‍ണാടക കെഎസ്ആര്‍ടിസി മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസുകള്‍ നിരന്തരം കടന്നുപോവുകയും പത്ത് ടണ്ണില്‍ കുറഞ്ഞ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഗവണ്‍മെ ന്റിന്റെ ഇരട്ടത്താപ്പു നയമാണ്. ചുരം റോഡ് ഇടിഞ്ഞുതകര്‍ന്ന ഭാഗത്ത് യാതൊരു വിധ അറ്റകുറ്റപ്പണികളും നടത്തുന്നില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്നു മാസത്തിനകം പണി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി തലയോഗത്തില്‍ പ്രഖ്യാപിച്ചുവെങ്കിലും ഒന്നര മാസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് തുനിയേണ്ടി വരും. വയനാടു നിന്നും ഇതര സംസ്ഥാനത്തു നിന്നും വരുന്ന ചരക്കു ലോറികള്‍ക്ക് താമരശ്ശേരി ചുരത്തിലൂടെ നിരോധനം ഏര്‍പ്പെടുത്തിയതോടെ കോഴിക്കോട്-വയനാട് ജില്ലകളിലേക്കുള്ള ലോഡുകള്‍ മറ്റുവഴികളിലൂടെ കടന്നു പോകുമ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചെറുതല്ല- സമരക്കാര്‍ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ലോറി ഓണേഴ്‌സ് സംസ്ഥാന പ്രസിഡ ന്റ് കെ കെ ഹംസ പൊതുയോഗം ഉല്‍ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് പാലക്കുന്നന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.
പുതുപ്പാടി പഞ്ചായത്ത് സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, പുതുപ്പാടി പഞ്ചായത്ത് മെമ്പര്‍ മുത്തു അബ്ദുസ്സലാം,അടിവാരം ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് എരഞ്ഞോണ, ഉസ്മാന്‍ ചാത്തന്‍ചിറ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടി രഞ്ജിത്ത് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it